വെള്ളംകുടിപ്പിച്ച ബാറ്റ്സ്മാനെ വെളിപ്പെടുത്തി മഗ്രാത്ത്
text_fieldsസിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ആസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്ത്. പല വിഖ്യാത ബാറ്റ്സ്മാൻമാരെയും വെള്ളം കുടിപ ്പിച്ച അപാര സ്വിങ് മികവുള്ള താരം കളിക്കളത്തിലെ തെൻറ പേടിസ്വപ്നമായ ബാറ്റ്സ്മാനെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇ.എസ്.പി.എൻ ക്രിക്കിൻഫോയോട് സംസാരിക്കുകയായിരുന്നു മഗ്രാത്ത്.
ഇന്ത്യയുടെ സചിൻ ടെണ്ടുൽക്കർ, വെസ്റ്റിൻഡീസിെൻറ ബ്രയാൻ ലാറ -ഇവരിൽ ആരാണ് കൂടുതൽ മികച്ചത് എന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് വ്യത്യസ്ത അഭിപ്രായമായിരിക്കും. കാരണം, രണ്ടുപേരും ഒന്നിനൊന്ന് മികച്ച താരങ്ങളാണ്. ഇവരിൽ കൂടുതൽ അപകടകാരി ആരെന്ന് ചോദ്യത്തിന്, ഉത്തരം തെരഞ്ഞെടുക്കുന്നത് കഠിനമാണെന്നായിരുന്നു മഗ്രാത്ത് പക്ഷം. എന്നാൽ, ഇതിൽ ഏതെങ്കിലും ഒരു താരത്തെ മാത്രം ചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ ലാറയുടെ പേരായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു. സചിനെതിരെ പന്തെറിയുന്നതിനേക്കാൾ കഠിനം ലാറയ്ക്കെതിരെ എറിയുന്നതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരിയറിൽ ഹാട്രിക് എടുക്കാൻ ആഗ്രഹിക്കുന്ന മൂന്ന് താരങ്ങൾ സചിൻ, ലാറ, ദ്രാവിഡ് എന്നിവരുടേതാണെന്നും മഗ്രാത്ത് പറഞ്ഞു. മുമ്പ് വെസ്റ്റിൻഡീസിനെതിരെ ലാറയുടേതടക്കം വിക്കറ്റെടുത്തതാണ് മഗ്രാത്തിെൻറ കരിയറിലെ ഏക ഹാട്രിക്. അതേസമയം ദ്രാവിഡിെൻറയും സചിെൻറയും വിക്കറ്റുകൾ നിരവധി തവണ മഗ്രാത്ത് വീഴ്ത്തിയിട്ടുമുണ്ട്. ആസ്ട്രേലിയയുടെ പാറ്റ് കമ്മിൻസാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറെന്നും മുൻ ഇതിഹാസ താരം കൂട്ടിച്ചേർത്തു. െഎ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതും ഏകദിന റാങ്കിങ്ങിൽ നാലാം സ്ഥാനത്തുമാണ് കമ്മിൻസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
