മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കാനുള്ള പരീക്ഷണങ്ങൾ തുടരുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ടെസ്റ്റ് മത്സരങ്ങൾ നാലു ദിവസമായി കുറക്കുകയെന്ന നിര്‍ദേശമാണ് ഏറ്റവും ഒടുവിലത്തേത്. നിർദേശത്തെ പിന്തുണക്കുന്നവരെക്കാൾ വിമർശിക്കുന്നവരാണ് കൂടുതൽ. നിരവധി ക്രിക്കറ്റ് വിദഗ്ധരും കളിക്കാരും ഇതിനെതിരെ രംഗത്തുണ്ട്. വിഖ്യാത ആസ്ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്താണ് ചതുർദിന ടെസ്റ്റിനെതിരെ ഒടുവിൽ രംഗത്തെത്തിയ വ്യക്തി.
‘‘ഞാനൊരു തികഞ്ഞ പാരമ്പര്യവാദിയാണ്. ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടര്‍ന്നും കാണാനാണ് ആഗ്രഹിക്കുന്നത്’’ -മഗ്രാത്ത് വ്യക്തമാക്കി. വെള്ളിയാഴ്ച സിഡ്നിയിൽ തുടങ്ങാനിരിക്കുന്ന ആസ്ട്രേലിയ-ന്യൂസിലൻഡ് മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023 മുതല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ചതുര്‍ദിന ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് ഐ.സി.സി തീരുമാനം.