ഗിബ്സിെൻറ ക്വാറൻറീൻ പങ്കാളി കോഹ്ലി
text_fieldsകേപ്ടൗൺ: കോവിഡ്-19 പടർന്നുപിടിച്ചതിനെത്തുടർന്ന് കളിക്കളങ്ങൾ നിശ്ചലമാണ്. ജനങ്ങൾക്കൊപ്പം കളിക്കാരും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. ഇൗ അവസരത്തിലാണ് പ്രമുഖ ക്രിക്കറ്റിങ് വെബ്സൈറ്റായ ഇ.എസ്.പി.എൻ ക്രിക് ഇൻഫോ ക്വാറൻറീൻ സമയത്ത് പങ്കാളിയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചത്.
ജനിച്ച മാസത്തെ അടിസ്ഥാനപ്പെടുത്തിയാകും പങ്കാളിയെ ലഭിക്കുന്നത്. ഫെബ്രുവരി 23ന് ജനിച്ച ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപണർ ഹെർഷൽ ഗിബ്സിന് പങ്കാളിയായി ലഭിച്ചത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ. ക്വാറൻറീൻ സമയത്ത് കോഹ്ലിക്കൊപ്പം ജിമ്മിൽ മത്സരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ഗിബ്സ് ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
