Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെ​യ്​​ലോ​ട്ടം...

ഗെ​യ്​​ലോ​ട്ടം...

text_fields
bookmark_border
ഗെ​യ്​​ലോ​ട്ടം...
cancel

ബംഗളൂരു: റെക്കോഡുകളുടെ കണക്ക് നോക്കിയാൽ സചിൻ ടെണ്ടുൽകറുടെ ട്വൻറി 20 വേർഷനാണ് ക്രിസ് ഗെയ്ൽ. റൺസിെൻറ കാര്യത്തിലായാലും മത്സരത്തിെൻറ  എണ്ണത്തിലായാലും സെഞ്ച്വറിയുടെ കാര്യത്തിലായാലും ഏകദിന ക്രിക്കറ്റിൽ സചിൻ തീർത്ത റെക്കോഡുകൾ ട്വൻറി 20യിൽ പകർത്തിയെഴുതുകയാണ് ഗെയ്ൽ.  ഏറ്റവുമൊടുവിൽ ട്വൻറി20യിൽ 10,000 റൺസെന്ന നാഴികക്കല്ലും പിന്നിട്ട് എതിരാളികളില്ലാത്ത പോരാളിയായി ഗെയ്ൽ എന്ന വടുവൃക്ഷം തഴച്ചുവളരുന്നു.  

സചിെൻറ നേട്ടങ്ങളത്രയും രാജ്യാന്തര ക്രിക്കറ്റിലാണെങ്കിൽ ഗെയ്ലാട്ടം നടക്കുന്നത് ഏറെയും ലീഗ് േപാരാട്ടങ്ങളിലാണ്. മത്സരങ്ങളുടെ എണ്ണത്തിൽ ട്രിപ്പിൾ  സെഞ്ച്വറി തികക്കാൻ ഒമ്പത് കളികൾ ബാക്കിയുണ്ടെങ്കിലും രാജ്യത്തിനായി പാഡണിഞ്ഞത് 51 തവണ മാത്രമാണ്. ഇതിന് ഗെയ്ലിെന മാത്രം കുറ്റംപറഞ്ഞിട്ട്  കാര്യമില്ല. കരാർ പ്രശ്നങ്ങളിൽ ഉഴലുന്ന വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഭരണകൂടം ഒരിക്കലും ഗെയ്ലിനെ പോലൊരു താരത്തെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. ഇൗ അവസരം മുതലാക്കിയ ഗെയ്ൽ സിംബാബ്വേ ലീഗ് മുതൽ െഎ.പി.എൽ വരെ ഒാടിനടന്ന് സിക്സറുകൾ അടിച്ചുകൂട്ടി. ഇതിനിടയിൽ 18 സെഞ്ച്വറികൾ പിറന്നു. 736  സിക്സറുകൾ പറന്നു. ഏഴ്  സെഞ്ച്വറിയുള്ള മക്കല്ലവും 459 സിക്സറുകൾ അടിച്ച  പൊള്ളാർഡുമാണ് രണ്ടാം സ്ഥാനത്ത്.  

50 ഒാവറുള്ള ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികക്കാൻ സചിൻ കളിച്ചത് 259  മത്സരങ്ങളാണ്. എന്നാൽ, കുട്ടി ക്രിക്കറ്റിൽ 10,000  റൺസെന്ന നാഴികക്കല്ലിലേക്ക് കുതിച്ചെത്താൻ ഗെയ്ലിന് വേണ്ടിവന്നത് കേവലം 291 മത്സരം. െഎ.പി.എല്ലിൽ ബാംഗ്ലൂരിന് വേണ്ടി നേടിയ 175 റൺസ് അടുത്തകാലത്തൊന്നും ആരും തകർക്കുമെന്ന്  തോന്നുന്നില്ല. ഇൗ മത്സരത്തിൽ അടിച്ചുകൂട്ടിയ 17 സിക്സറുകൾ റെക്കോഡ് ബുക്കിൽ കോട്ടം തട്ടാതെ കിടക്കുന്നു. 13 ഫോർ  ഉൾപ്പെടെ 154 റൺസും അതിർത്തിവരക്കപ്പുറത്തുനിന്നാണ് ഗെയ്ൽ കണ്ടെത്തിയത്.

ഇത് മറ്റൊരു റെക്കോഡ്. 30 പന്തിൽ സെഞ്ച്വറി തികച്ചതും 12  പന്തിൽ അർധസെഞ്ച്വറി കുറിച്ചതും ഇതേ ബാറ്റാണ്.  ട്വൻറിയിൽ മൂന്നക്കം കടക്കൽ അസാധ്യമാണെന്ന്  കരുതിയ കാലത്താണ് 2007 ലോകകപ്പിൽ  ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്രംകുറിച്ച് ഗെയ്ൽ സെഞ്ച്വറി കണ്ടെത്തിയത്. 10,074 റൺസിെൻറ അക്കൗണ്ടുമായി മുന്നേറുന്ന കരീബിയൻ കരുത്തിന് ബഹുദൂരം പിന്നിലായി 7595 റൺസുമായി ബ്രണ്ടൻ മക്കല്ലം മാത്രമാണുള്ളത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gayl
News Summary - gayl
Next Story