ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഫ്രീസ്റ്റൈൽ ഗുസ്ത ി താരം ബജ്റംഗ് പുനിയ എന്നിവരടക്കം എട്ട് കായിക താരങ്ങൾക്ക് പത്മ ശ്രീ അവാർഡുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വെള്ളിയാഴ്ച അവാർഡ് പ്രഖ്യാപിച്ചത്.
പ്രശാന്തി സിങ് (ബേസ്ബോൾ), ശരത് കമൽ (ടേബിൾ ടെന്നീസ്), ഹരിക ദ്രോണാവാലി (ചെസ്സ്), എൽ ബോംബേല ദേവി (അമ്പെയ്ത്ത്), ശ്രീ അജയ് ഠാക്കൂർ (കബഡി) എന്നിവരാണ് പുരസ്തകാരത്തിന് അർഹരായ മറ്റ് കായിക താരങ്ങൾ.