Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗംഭീറി​െൻറ...

ഗംഭീറി​െൻറ എക്കാലത്തേയും മികച്ച ടെസ്റ്റ്​ ടീം; നായകൻ ധോനിയല്ല

text_fields
bookmark_border
gambhir-sachin
cancel

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ്​ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്​ മുൻ സൂപ്പർ താരം ഗൗതം ഗംഭീർ. സൗരവ്​ ഗാംഗുലി, രാഹുൽ ദ്രാവിഡ്​, അനിൽ കുംബ്ലെ, എം.എസ്​ ധോനി, വിരാട്​ കോഹ്​ലി എന്നീ നായകൻമാരടെ കീഴിൽ കളിച്ച ഗംഭീർ അദ്ദേഹത്തി​​െൻറ എക്കാലത്തേയും മികച്ച ടെസ്റ്റ്​ ടീമിനെ പ്രഖ്യാപിച്ചപ്പോൾ നായക സ്ഥാനം നൽകിയത്​ അനിൽ കുംബ്ലെക്കാണ്​. 

മുൻ സൂപ്പർതാരം സുനിൽ ഗവാസ്​കറും വീരേന്ദർ സെവാഗുമായിരിക്കും ഒാപണർമാർ. ടെസ്റ്റ്​ ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ്​ തികച്ച താരമായ ഗവാസ്​കർ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്​സ്​മാൻമാരിൽ ഒരാളാണ്​. പിന്നാലെ എത്തുക, മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറും വൻ മതിൽ രാഹുൽ ദ്രാവിഡും, ടെസ്റ്റ്​ ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾക്ക്​ ഉടമായ സചിനും ബൗളർമാരുടെ പേടിസ്വപ്​നമായ ദ്രാവിഡും ചേരു​േമ്പാൾ രണ്ടാം നിര ഗംഭീരമായി.

അഞ്ചാമനും ആറാമനുമായി എത്തുക, നിലവിലെ ഇന്ത്യയുടെ ബാറ്റിങ് സൂപ്പർമാനായ വിരാട്​ കോഹ്​ലിയും വിഖ്യാത ഒാർറൗണ്ടറായ കപിൽ ദേവും. ധോനിയായിരിക്കും ടീമി​​െൻറ വിക്കറ്റ്​ കീപ്പർ. ബൗളർമാരായി എത്തുക നാല്​ പേരാണ്​. നായകൻ അനിൽ കുംബ്ലെ​യും ഹർഭജൻ സിങ്ങും സ്​പിൻ ബൗളിങ്ങിന്​ നേതൃത്വം നൽകു​േമ്പാൾ സഹീർ ഖാൻ, ജവഗൽ ശ്രീനാഥ്​ എന്നിവർ പേസ്​ ബൗളിങ്ങുമായി തിളങ്ങും. 

അനിൽ കുംബ്ലെക്ക്​ എ​​െൻറ ജീവൻ പോലും നൽകിയേനെ

ഇന്ത്യൻ ടീമിൽ തന്നെ നയിച്ച നായകൻമാരിൽ ഏറ്റവും മികച്ച നായകൻ അനിൽ കുംബ്ലെയാണെന്ന്​ ഗൗതം ഗംഭീർ പറഞ്ഞു. കുംബ്ലെക്ക്​ ത​​െൻറ ജീവൻ പോലും നൽകിയേനെ എന്നും ഗംഭീർ സ്​പോർട്​സ്​ ടാകിന്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

ത​​െൻറ പ്രസ്​താവനക്കുള്ള കാരണവും താരം വ്യക്​തമാക്കി. 2008ൽ ആസ്​ട്രേലിയക്കെതിരായ നാല്​ മാച്ചടങ്ങിയ ടെസ്റ്റ്​ സീരിസിൽ തനിക്ക്​ കളിക്കാൻ അവസരം നൽകിയത്​ കുംബ്ലെയാണെന്ന്​ താരം പറഞ്ഞു. ‘‘സെവാഗും ഞാനും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. ആ സമയത്ത്​ കുംബ്ലെ ഞങ്ങളുടെ അടുത്തേക്ക്​ വന്നു. എന്തൊക്കെ സംഭവിച്ചാലും, നിങ്ങൾ എട്ട്​ തവണ സംപൂജ്യരായി പുറത്തുപോയാലും പരമ്പരയിൽ ഉടനീളം ടീമി​​െൻറ ഒാപണർമാരായി നിങ്ങൾ തന്നെ ബാറ്റ്​ ചെയ്യുമെന്ന്​ അദ്ദേഹം വാക്ക്​ തന്നു. എ​​െൻറ കരിയറിൽ എന്നോട്​ ഇന്നേവരെ ഒരാൾ അത്തരമൊരു പ്രചോദനപരമായ വാക്കുകൾ പറഞ്ഞിട്ടില്ല. ഞാൻ ആർക്കെങ്കിലും എ​​െൻറ ജീവൻ നൽകുകയാണെങ്കിൽ അത്​ കുംബ്ലെക്ക്​ ആയിരിക്കും. -ഗംഭീർ പറഞ്ഞു.

2004 മുതൽ 2016 വരെ നീണ്ട കരിയറിൽ 51 ടെസ്റ്റുകളിലായി ഒമ്പത്​ സെഞ്ച്വറികൾ അടക്കം 4154 റൺസാണ്​ ഗംഭീറി​​െൻറ സമ്പാദ്യം. 147 ഏകദിനങ്ങളിൽ 11 സെഞ്ച്വറികൾ അടക്കം താരത്തിന്​ 5238 റൺസുണ്ട്​. 37 ടി20 മത്സരങ്ങളിൽ 932റൺസ്​ സ്വന്തമാക്കിയ ഗംഭീർ ഏഴ്​ അർധ സെഞ്ച്വറികളും കുറിച്ചിട്ടുണ്ട്​. 

2007ലെ ടി20 കപ്പ്​, 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ മുഖ്യപങ്കുവഹിച്ച താരം ​െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ രണ്ട്​ ടൈറ്റിലുകളും നേടിക്കൊടുത്തിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamgautam gambhirtest eleven
News Summary - Gautam Gambhir picks his all-time India Test XI-sports news
Next Story