ലണ്ടൻ: അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ ഇരുപതാമതായി വെയിൽസ് യോഗ്യത നേടിയതി നു പിന്നാലെ സൂപ്പർ താരം ഗാരെത് ബെയിൽ ഉയർത്തിയ ബാനറിനെച്ചൊല്ലി വിവാദം. ‘വെയിൽസ്, ഗോൾഫ്, റയൽ... ഈ മുൻഗണനക്രമത്തിൽ’ എന്നെഴുതിയ ബാനറാണ് ബെയിൽ സഹകളിക്കാർക്കൊപ്പം ഉയർത്തിയത്. സ്വന്തം രാജ്യമായ വെയിൽസിനുശേഷം ഗോൾഫിന് പ്രാധാന്യം നൽകിയത് ബെയിൽ കളിക്കുന്ന റയൽ മഡ്രിഡിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് റയൽ ആരാധകർ കുറ്റപ്പെടുത്തുന്നു.
റയൽ കോച്ച് സിനദിൻ സിദാനുമായി സ്വരച്ചേർച്ചയില്ലാത്ത ബെയിൽ ക്ലബ് വിടുമെന്ന വാർത്ത ഏറെനാളായി പുകയുന്നുണ്ട്. ഈ സീസൺ തുടങ്ങും മുമ്പ് ബെയിൽ ക്ലബ് വിടുമെന്ന പ്രചാരണമുണ്ടായിരുന്നു. അത് നടക്കാത്ത സാഹചര്യത്തിൽ ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുേമ്പാൾ റയൽ വിടാനാണ് ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്.