തെ​ര​ഞ്ഞെ​ടു​പ്പ്​ ക്രീ​സിൽ ജ​യി​ച്ച്​ ഗം​ഭീ​റും രാ​ത്തോ​ഡും

23:59 PM
23/05/2019
gambhir-and-rathore

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ള​ത്തി​ലി​റ​ങ്ങി​യ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ ഫ​ലം സ​മ്മി​ശ്രം. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​ര​മാ​യ ഗൗ​തം ഗം​ഭീ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ ക്രീ​സി​ലെ അ​ര​ങ്ങേ​റ്റ​ത്തി​ൽ​ത​ന്നെ വെ​ന്നി​ക്കൊ​ടി പ​റ​ത്തി. ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യാ​യി ഡ​ൽ​ഹി ഇൗ​സ്​​റ്റി​ൽ മ​ത്സ​രി​ച്ച ഗം​ഭീ​ർ 1.53 ല​ക്ഷം വോ​ട്ടി​​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ജ​യി​ച്ചു ക​യ​റി​യ​ത്. കോ​ൺ​ഗ്ര​സി​​​െൻറ അ​ർ​വി​ന്ദ​ർ ​സി​ങ്​ സോ​ള​ങ്കി​യെ​യാ​ണ്​ ഗം​ഭീ​ർ അ​ര​ങ്ങേ​റ്റ​ത്തി​ൽ വീ​ഴ്​​ത്തി​യ​ത്.

കേ​ന്ദ്ര കാ​യി​ക മ​ന്ത്രി​യും ഷൂ​ട്ടി​ങ്ങി​ൽ ഒ​ളി​മ്പി​ക്​​സ്​  വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​മാ​യ രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ രാ​​ത്തോ​ഡ്​ ജ​യ്​​പൂ​രി​ൽ​നി​ന്നും 2.68 ല​ക്ഷം വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തി​ന്​ പാ​ർ​ല​മ​​െൻറി​ലെ​ത്തി. കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ ​മെ​ഡ​ൽ ജേ​താ​വാ​യ ഷോ​ട്ട്​​പു​ട്ട​ർ കോ​ൺ​ഗ്ര​സി​​​െൻറ കൃ​ഷ്​​ണ പൂ​നി​യ​യെ​യാ​ണ്​ രാ​ത്തോ​ഡ്​ വീ​ഴ്​​ത്തി​യ​ത്. കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​ര​ത്തി​ൽ ബോ​ക്​​സി​ങ്​ താ​രം വി​ജേ​ന്ദ​ർ സി​ങ്ങും മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​ര​മാ​യ കി​ർ​ത്തി ആ​സാ​ദും പ​രാ​ജ​യം രു​ചി​ച്ചു. 

ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യ വി​ജേ​ന്ദ​ർ സൗ​ത്ത്​​ ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. മു​ൻ ബി.​​ജെ.​പി എം.​പി​കൂ​ടി​യാ​യ കി​ർ​ത്തി ആ​സാ​ദ്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ ധ​ൻ​ബാ​ദി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു.  

Loading...
COMMENTS