Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫോക്​സ്​...

ഫോക്​സ്​ സ്​പോർട്​സ്​ ആസ്​ട്രേലിയയുടെ ഫേസ്​ബുക്​ പേജിൽ മലയാളികളുടെ ​തെറിവിളി

text_fields
bookmark_border
ഫോക്​സ്​ സ്​പോർട്​സ്​ ആസ്​ട്രേലിയയുടെ ഫേസ്​ബുക്​ പേജിൽ മലയാളികളുടെ ​തെറിവിളി
cancel

സിഡ്​നി: ഇന്ത്യൻ ക്രിക്കറ്റ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെ അപമാനിക്കുന്ന ചിത്രങ്ങൾ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത പ്ര​മു​ഖ ആസ്​​​ട്രേലിയൻ സ്​​പോ​ർ​ട്​​സ്​ ചാ​ന​ൽ 'ഫോക്​സ്​ ​സ്​പോർട്​സ്​ ആസ്​ട്രേലിയക്ക്​' മലയാളികളുടെ തെറിവിളി.

കഴിഞ്ഞ ​വെള്ളിയാഴ്​ചയാണ്​ ‘വെ​റ്റ​ൽ ഒാ​ഫ്​ ദ ​വീ​ക്ക്​’ ആ​രെ​ന്ന്​ ക​ണ്ടെ​ത്താ​ൻ വോ​ട്ടു ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് കോ​ഹ്​​ലി​യു​ടെ ചി​ത്രം പാ​ണ്ട, പ​ട്ടി, പൂ​ച്ച എ​ന്നി​വ​ക്കൊ​പ്പം  ‘ഫോ​ക്​​സ്​ സ്​​പോ​ർ​ട്​​സ്​ ആ​സ്​​ട്രേ​ലി​യ’​യു​ടെ ഫേ​സ്​​ബു​ക് പേജിൽ പ്രത്യക്ഷപ്പെട്ടത്​.

​​ഇന്ത്യൻ നായകൻ കോ​ഹ്​​ലി​യെ ആ​സ്​​ട്രേ​ലി​യ​ൻ മാ​ധ്യ​മങ്ങൾ വി​ല്ല​നാ​യി ചി​ത്രീ​ക​രി​ച്ചതിന്​ പിന്നാലെയായിരുന്നു  പുതിയ വിവാദമുണ്ടായത്​​. ക്രിക്കറ്റിലെ ഡി.ആർ.എസ്​ റിവ്യൂവുമായി ബന്ധപ്പെട്ട്​ ആസ്​ട്രേലിയൻ ക്യാപ്​റ്റൻ സ്​മിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ്​ ആസ്​​​ട്രേലിയൻ മാധ്യമങ്ങൾ കോഹ്​ലി​യെ പരിഹസിച്ചത്​. ഡി.​ആ​ർ.​എ​സ്​. റി​വ്യൂ​വി​നാ​യി സ്​മിത്ത് ​ഡ്ര​സി​ങ് റൂ​മിൻെറ സ​ഹാ​യം തേ​ടി​യെ​ന്നായിരുന്നു കോഹ്​ലിയുടെ ആരോപണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fox sports australia
News Summary - fox sports australia facebook page attacked by malayali people
Next Story