Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാലാം ഏകദിനം ഇന്ന്;...

നാലാം ഏകദിനം ഇന്ന്; സഞ്ജുവും ധവാനും ഇറങ്ങും

text_fields
bookmark_border
നാലാം ഏകദിനം ഇന്ന്; സഞ്ജുവും ധവാനും ഇറങ്ങും
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മു​ക​ളു​ടെ നാ​ലാം ഏ​ക​ദി​നം ബു​ധ​നാ​ഴ്​​ച. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച് പ​ര​മ്പ​ര ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും അ​വ​ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കൂ​ടി ജ​യി​ച്ച് സ​ന്ദ​ർ​ശ​ക​രെ തൂ​ത്തെ​റി​യു​ക​യാ​ണ് ആ​തി​ഥേ​യ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ജ​യി​ച്ച് ത​ല​യു​യ​ർ​ത്തി മ​ട​ങ്ങാ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ആ​ദ്യ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ൽ ക്യാ​പ്​​റ്റ​നാ​യി​രു​ന്ന മ​നീ​ഷ് പാ​ണ്ഡെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​നെ​തു​ട​ർ​ന്ന് അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ൽ ശ്രേ​യ​സ് അ​യ്യ​രാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. സീ​നി​യ​ര്‍ താ​രം ശി​ഖ​ര്‍ ധ​വാ​നും മ​ല​യാ​ളി താ​ര​മാ​യ സ​ഞ്ജു സാം​സ​ണും ബു​ധ​നാ​ഴ്​​ച ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങും. ആ​ദ്യ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ​വി​ജ​യ​ത്തി​െൻറ ന​ട്ടെ​ല്ലാ​യി​രു​ന്ന ഇ​ഷാ​ൻ കി​ഷ​ന് പ​ക​ര​മാ​ണ് സ​ഞ്ജു ഇ​റ​ങ്ങു​ക. രാ​വി​ലെ മു​ത​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യാ​ണ് മ​ത്സ​ര​ത്തി​ന് ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള​ത്.

അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ള്‍ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീം: ​ശ്രേ​യ​സ് അ​യ്യ​ര്‍ (നാ​യ​ക​ന്‍), ശു​ഭ്മാ​ന്‍ ഗി​ല്‍, പ്ര​ശാ​ന്ത് ചോ​പ്ര, അ​ൻ​മോ​ല്‍പ്രീ​ത് സി​ങ്, റി​ക്കി ഭു​യി, സ​ഞ്ജു സാം​സ​ണ്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), നി​തീ​ഷ് റാ​ണ, ശി​ഖ​ര്‍ ധ​വാ​ന്‍, ശി​വം ദു​ബെ, വാ​ഷി​ങ്​​ട​ണ്‍ സു​ന്ദ​ര്‍, അ​ക്​​സ​ര്‍ പ​ട്ടേ​ല്‍, രാ​ഹു​ല്‍ ച​ഹാ​ര്‍, ഷാ​ര്‍ദു​ല്‍ ഠാ​ക്കു​ര്‍, തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ, ഇ​ഷാ​ന്‍ പോ​രെ​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonodidhawanmalayalam newssports newsCricket Newsfourth one day cricket
News Summary - fourth one day; sanju samson and dhawan will play today -sports news
Next Story