Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightല​യ​ൺ​സ്...

ല​യ​ൺ​സ് പൊ​രു​തി​നി​ന്നു; ച​തു​ർ​ദി​നം സ​മ​നി​ല​യി​ൽ

text_fields
bookmark_border
ല​യ​ൺ​സ് പൊ​രു​തി​നി​ന്നു; ച​തു​ർ​ദി​നം സ​മ​നി​ല​യി​ൽ
cancel

കൃ​ഷ്ണ​ഗി​രി (വ​യ​നാ​ട്): ഇ​ന്ത്യ ‘എ’​യു​ടെ വി​ജ​യ​പ്ര​തീ​ക്ഷ​ക​ളെ ഇം​ഗ്ല​ണ്ട് ല​യ​ൺ​സ് സ​മ​ർ​ഥ​മാ​യി ചെ​റ ു​ത്തു​നി​ന്ന​പ്പോ​ൾ ഒ​ന്നാം ച​തു​ർ​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഒ​ന്നാ​മി​ന്നി​ങ്സി​ൽ 200 റ​ൺ ​സി​​െൻറ ലീ​ഡ് വ​ഴ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ അ​ഞ്ചു വി​ക്ക​റ്റി​ന് 214 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

വി​ക്ക​റ്റ്​ ന​ഷ്​​ട​മാ​വാ​തെ 20 റ​ൺ​സെ​ന്ന നി​ല​യി​ൽ അ​വ​സാ​ന ദി​വ​സം ഇ​ന്നി​ങ്സ് പു​ന​രാ​രം​ഭി​ച്ച ല​യ​ൺ​സി​​െൻറ ഓ​പ​ണ​ർ​മാ​രാ​യ മാ​ക്സ് ഹോ​ൾ​ഡ​നെ​യും (29) ബെ​ൻ ഡ​ക്ക​റ്റി​നെ​യും (30) എ​ളു​പ്പം പു​റ​ത്താ​ക്കി​യ ഇ​ന്ത്യ ‘എ’ ​വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റി​ന് 81 റ​ൺ​സെ​ന്ന നി​ല​യി​ൽ ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന സാം ​ഹെ​യി​ൻ​സും (57) ഒ​ലീ പോ​പ്പും (63) സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ട് ത​ക​ർ​ച്ച ഒ​ഴി​വാ​ക്കി.

12 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ ഹെ​യി​ൻ​സും പോ​പ്പും ക്യാ​പ്റ്റ​ൻ സാം ​ബി​ല്ലി​ങ്​​സും പു​റ​ത്താ​യ​പ്പോ​ൾ അ​ഞ്ചി​ന് 198 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ല​യ​ൺ​സ്. 36 പ​ന്തി​ൽ മൂ​ന്നു റ​ൺ​സു​മാ​യി സ്​​റ്റീ​വ​ൻ മു​ല്ലാ​നി​യും 31 പ​ന്തി​ൽ 13 റ​ൺ​സു​മാ​യി വി​ൽ ജാ​ക്സും അ​പ്ര​തി​രോ​ധ്യ​രാ​യി നി​ല​യു​റ​പ്പി​ച്ച​തോ​ടെ ല​യ​ൺ​സ് സ​മ​നി​ല ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്പി​ന്ന​ർ​മാ​രാ​യ കേ​ര​ള താ​രം ജ​ല​ജ് സ​ക്സേ​ന​യും ഷ​ഹ​ബാ​സ് ന​ദീ​മും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഒ​ന്നാ​മി​ന്നി​ങ്സി​ൽ 340 റ​ൺ​സി​ന് പു​റ​ത്താ​യ സ​ന്ദ​ർ​ശ​ക​ർ​ക്കെ​തി​രെ ഇ​ന്ത്യ ‘എ’ ​ആ​റു വി​ക്ക​റ്റി​ന് 540 റ​ൺ​സ​ടി​ച്ചി​രു​ന്നു. ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ പ്രി​യ​ങ്ക് പാ​ഞ്ചാ​ലാ​ണ് ക​ളി​യി​ലെ കേ​മ​ൻ. ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ അ​ടു​ത്ത ക​ളി 14 മു​ത​ൽ മൈ​സൂ​രു​വി​ൽ ന​ട​ക്കും.

Show Full Article
TAGS:four day cricket tournament india A England Lions sports news malayalam news 
News Summary - four day cricket tournament; india A draw with england lions -sports news
Next Story