Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2011 ലോകകപ്പ്​ ഫൈനൽ...

2011 ലോകകപ്പ്​ ഫൈനൽ ഒത്തുകളി; ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി

text_fields
bookmark_border
dhoni-sangkara
cancel

കൊളംബോ: ​2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ്​ ക്രിക്കറ്റ് ഫൈനൽ​ മൽസരം ഒത്തുകളിയാണെന്ന ആരോപണവുമായി മുൻ ശ്രീലങ്കൻ കായികമന്ത്രി മഹീന്ദനന്ദ അലുത്​ഗാംഗെ.  ഏപ്രിൽ രണ്ടിന്​ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ്​ വിക്കറ്റിന്​ തകർത്തിരുന്നു.

2010 മുതൽ 2015 വരെ അലുത്​ഗാംഗെയായിരുന്നു ശ്രീലങ്കയുടെ കായക മന്ത്രി. സിരാസ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻെറ വെളിപ്പെടുത്തൽ. നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്​റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

2011 ലോകകപ്പ്​ ഫൈനൽ ഒത്തുകളിയായിരുന്നു. രാജ്യത്തിൻെറ ഭാവി മുൻനിർത്തി ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്​തമാക്കി.  എന്നാൽ, ഇരു ടീമുകളും ആരോപണം നിഷേധിച്ചിരുന്നു. അതേസമയം,  ഒത്തുകളി നടന്നിട്ടുണ്ടെങ്കിൽ അതിൻെറ തെളിവുകൾ മന്ത്രി പുറത്ത്​ വിടണമെന്ന്​ ശ്രീലങ്കൻ മുൻ ക്രിക്കറ്റ്​ താരം കുമാർ സംഗക്കാരെ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankamatch fixingworld cupmalayalam newssports newsIndia News
News Summary - Former Sri Lanka minister claims 2011 World Cup final-Sports news
Next Story