മുൻ പാക് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്

09:27 AM
25/05/2020

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ തൗഫീഖ് ഉമറിന് കോവിഡ്. ഗുരുതര ലക്ഷണങ്ങളില്ലെന്നും വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും താരം വിശദീകരിച്ചു. 

പനി ഉൾപ്പെടെ ലക്ഷണങ്ങളെ തുടർന്നാണ് കോവിഡ് പരിശോധന നടത്തിയത്. അസുഖം ഭേദമാകാൻ പ്രാർഥിക്കണമെന്നും താരം പറഞ്ഞു. 

യുവന്‍റസ് താരം പൗലോ ഡിബാല ഉൾപ്പടെ നിരവധി ഫുട്ബാൾ താരങ്ങൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണ് തൗഫീഖ് ഉമർ. 

2001ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച തൗഫീഖ് ഉമർ 44 ടെസ്റ്റ്, 22 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 2963ഉം ഏകദിനത്തിൽ 504ഉം റൺസ് നേടിയിട്ടുണ്ട്. 

Loading...
COMMENTS