മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖർ ആത്മഹത്യ ചെയ്തു
text_fieldsചെന്നൈ: മുൻ ഇന്ത്യൻ ഒാപണറും തമിഴ്നാട് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന വി.ബ ി. ചന്ദ്രശേഖർ (57) അന്തരിച്ചു. ചെന്നൈ മൈലാപ്പൂരിലെ വസതിയിൽ കിടപ്പറയിലെ ഫാനിൽ തൂങ്ങിമ രിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഒന്നാം നിലയിെല കിടപ്പറയിലേക്ക് പോയ ചന്ദ ്രശേഖർ ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് ഭാര്യ സൗമ്യ ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
എൻജിനീയറിങ് ബിരുദധാരിയായ ചന്ദ്രശേഖർ തമിഴ്നാട് പ്രീമിയർ ലീഗ് ടീമായ ‘വി.ബി കാഞ്ചി വീരൻസി’െൻറ ഉടമയാണ്. വേളച്ചേരിയിൽ ക്രിക്കറ്റ് അക്കാദമിയും നടത്തിയിരുന്നു. ഇവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചന്ദ്രശേഖറിന് ബാങ്കുകളിലും മറ്റുമായി നാലു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബാങ്ക് ജപ്തി നോട്ടീസും അയച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാടിനും ഗോവക്കും വേണ്ടി കളിച്ചിട്ടുള്ള ചന്ദ്രശേഖർ 1986ലാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1988-90 കാലത്ത് ഏഴ് ഏകദിനങ്ങളിൽ ഇന്ത്യക്കുവേണ്ടി കളിച്ച വി.ബി എന്ന പേരിലറിയപ്പെട്ടിരുന്ന ചന്ദ്രശേഖർ ബാറ്റിങ്ങിൽ ആക്രമണശൈലിയാണ് കൈക്കൊണ്ടിരുന്നത്. 81 ഫസ്റ്റ് ക്ലാസ് മാച്ചുകളിലായി ഇരട്ടശതകം ഉൾപ്പെടെ 4,999 റൺസ് നേടിയിട്ടുണ്ട്.
ദേശീയ സെലക്ടർ, സംസ്ഥാന കോച്ച്, കമൻഡേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2008ൽ ‘ചെന്നൈ സൂപ്പർ കിങ്സ്’ ടീം രൂപവത്കരിച്ചപ്പോൾ ഒാപറേഷൻസ് ഡയറക്ടറായിരുന്നു. 1987-88ൽ രഞ്ജി ട്രോഫി നേടിയ തമിഴ്നാട് ടീമിൽ അംഗമായിരുന്നു. 1988-89 ഇറാനി ട്രോഫിയിൽ തമിഴ്നാടിനുവേണ്ടി റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരെ 56 പന്തിൽ 119 റൺസടിച്ചത് ഏെറക്കാലം ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ച്വറിയായിരുന്നു. 2016ലെ രഞ്ജിയിൽ ഋഷഭ് പന്ത് 48 പന്തിൽ നൂറുകടന്നാണ് ഇൗ റെക്കോഡ് തകർത്തത്.
മൃതദേഹം റോയപേട്ട ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തു. മൈലാപ്പുർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചന്ദ്രശേഖറിെൻറ ആകസ്മിക മരണത്തിൽ ബി.സി.സി.െഎയും നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
