കൊൽക്കത്ത: ബോർഡ് ഒാഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ (ബി.സി.സി.െഎ) മുൻ പ്രസിഡൻറ് ബിശ്വനാഥ് ദത്ത് (ബി.എൻ. ദത്ത് 92) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ഭവാനിപൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ് സുബ്രത ദത്ത മകനാണ്.
1982 മുതൽ 88 വരെ ബി.സി.സി.െഎ വൈസ് പ്രസിഡൻറായിരുന്ന ദത്ത് 89ലാണ് പ്രസിഡൻറായത്. പിന്നീട് ബി.സി.സി.െഎ തലപ്പത്തെത്തിയ ജഗ്മോഹൻ ദാൽമിയയെ വളർത്തിക്കൊണ്ടുവന്നത് ദത്തായിരുന്നു. എന്നാൽ, 90ലെ തെരഞ്ഞെടുപ്പ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി. ദത്തിെൻറ എതിരാളിയായ മാധവറാവു സിന്ധ്യയെയാണ് ദാൽമിയ പിന്തുണച്ചത്. സിന്ധ്യ ജയിക്കുകയും ചെയ്തു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിലെ മുടിചൂടാമന്നനായി തിളങ്ങിയ ദാൽമിയ ദത്തുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു.
കൊൽക്കത്തയിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ടവർക്കെല്ലാം ഗുരുസ്ഥാനീയനായിരുന്നു ബിഷു ദാ എന്ന് വിളിക്കപ്പെട്ടിരുന്ന ദത്ത്. ഫസ്റ്റ്, സെക്കൻഡ് ഡിവിഷനുകളിലെ 30 ഒാളം ക്ലബുകളിലും സ്വാധീനമുണ്ടായിരുന്നു അദ്ദേഹത്തിന്. ദത്തിെൻറ പിന്തുണയുള്ള സ്ഥാനാർഥി തോൽക്കില്ല എന്നതായിരുന്നു സ്ഥിതി. ദത്തിെൻറ നിര്യാണത്തിൽ ബി.സി.സി.െഎ അനുശോചനം രേഖപ്പെടുത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2018 12:28 PM GMT Updated On
date_range 2018-09-25T18:23:07+05:30ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ ബി.എന്‍. ദത്ത് അന്തരിച്ചു
text_fieldsNext Story