ന്യൂഡൽഹി: െഎ.പി.എൽ പ്രാഥമിക റൗണ്ടിൽ ശനിയാഴ്ചയും ഞായറാഴ്ചയും ഫൈനൽ പോരാട്ടങ്ങൾ. എട്ടു ടീമുകളിൽ നാലുപേരെ കാത്തിരിക്കുന്ന േപ്ലഒാഫിലേക്ക് ൈഹദരാബാദും ചെന്നൈയും ഇതിനകം ടിക്കറ്റുറപ്പിച്ചു കഴിഞ്ഞു. ഇനി കാത്തിരിക്കുന്നത് രണ്ടു െബർത്തുകൾ മാത്രം. രംഗത്തുള്ളത് അഞ്ച് ടീമുകൾ. ആറ് പോയൻറ് മാത്രമുള്ള ഡൽഹി ഇതിനകം പുറത്തായിക്കഴിഞ്ഞു.
വ്യാഴാഴ്ച ഹൈദരാബാദിനെ 14 റൺസിന് തോൽപിച്ച് 12 പോയൻറിലേക്കുയർന്ന ബംഗളൂരു തങ്ങളും പോരാട്ടത്തിനുറച്ച് തന്നെയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി രംഗത്തുള്ള അഞ്ച് ടീമുകളുടെ സാധ്യതകൾ ചുവടെ.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
14 പോയൻറുള്ള കൊൽക്കത്തക്ക് ശനിയാഴ്ച ഹൈദരാബാദിനെ തോൽപിച്ചാൽ 16 പോയൻറുമായി പ്ലേഒാഫിലെത്താം. തോൽക്കുകയാണെങ്കിൽ ദിനേഷ് കാർത്തികിനും സംഘത്തിനും മുംബൈ ഇന്ത്യൻസും ബംഗളൂരുവും തോൽക്കാൻവേണ്ടി പ്രാർഥിക്കേണ്ടിവരും. രാജസ്ഥാൻ റോയൽസ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളേക്കാൾ ഉയർന്ന റൺറേറ്റുള്ളത് ടീമിനു ഗുണകരമാണ്.
മുംബൈ ഇന്ത്യൻസ്
12 പോയൻറുള്ള ചാമ്പ്യന്മാർക്ക് പഞ്ചാബിനെതിരായ നേരിയ മാർജിനിലെ പരാജയം നെറ്റ് റൺറേറ്റ് 0.405ൽ നിന്നും 0.384 ആക്കി കുറച്ചിരിക്കുകയാണ്. ഞായറാഴ്ച ഡൽഹിയെ നേരിടുന്ന മുംബൈക്ക് പ്ലേ ഒാഫിലെത്താൻ വൻ മാർജിനിലുള്ള ജയം അനിവാര്യമാണ്. അതേസമയം, പോയൻറ് നിലയിൽ ഒപ്പമുള്ള ബംഗളൂരു ശനിയാഴ്ച രാജസ്ഥാനെതിരെ വൻമാർജിനിൽ ജയിച്ചാൽ മുംബൈയുടെ മുകളിലാവും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
തുടർച്ചയായ മൂന്ന് ജയവുമായി കുതിച്ച ബംഗളൂരു പ്രതീക്ഷകളോടെയാണ് ശനിയാഴ്ച അവസാന അങ്കത്തിനിറങ്ങുന്നത്. രാജസ്ഥാനെ തോൽപിച്ചാൽ 14 പോയൻറുമായി എതിരാളികളുടെ തോൽവിക്കായി പ്രാർഥിക്കാം. റൺറേറ്റ് 0.218ൽ നിന്നും 0.264 ലേക്ക് ഉയർത്താനായത് കോഹ്ലിപ്പടക്ക് വലിയ ആശ്വാസമാണ്. അവസാന മത്സരവും ജയിച്ച് പോയൻറ് 14ൽ നിൽക്കുകയാണെങ്കിൽ റൺറേറ്റിനെ മുൻനിർത്തിയാകും യോഗ്യരെ നിർണയിക്കുക. ഇതിനായി വമ്പൻ ജയം തന്നെയാണ് ടീം ലക്ഷ്യമിടുന്നത്.
രാജസ്ഥാൻ റോയൽസ്
പ്ലേഒാഫിലെത്താൻ അജിൻക്യ രഹാനെക്കും സംഘത്തിനും ബംഗളൂരുവിന് മേൽ ജയിക്കുക മാത്രമല്ല, മുംബൈ ഡൽഹിയോട് പരാജയപ്പെടുകയും വേണം. റൺറേറ്റിൽ മുൻനിരയിലായതിനാൽ പഞ്ചാബ്, ചെന്നൈയെ പരാജയപ്പെടുത്തിയാലും രാജസ്ഥാന് പേടിക്കാനില്ല. എന്നാൽ, നെറ്റ് റൺറേറ്റ് കളിയിൽ പിടിച്ചുനിൽക്കാൻ ബംഗളൂരുവിനെതിരായ മത്സരത്തിൽ വൻ മാർജിനിലുള്ള ജയം മുൻ ചാമ്പ്യന്മാർക്ക് അനിവാര്യമാണ്.
കിങ്സ് ഇലവൻ പഞ്ചാബ്
ചെന്നൈക്കെതിരെ വൻ മാർജിനിൽ ജയം, ബംഗളൂരുവിനെതിരെ രാജസ്ഥാെൻറ തോൽവി, ഡൽഹിക്കെതിരെ മുംബൈയുടെ തോൽവി എന്നിങ്ങനെ സംഭവിച്ചാൽ മാത്രമേ പഞ്ചാബിന് ഇനി രക്ഷയുള്ളൂ. ചെന്നൈക്കെതിരായുള്ള ഒരു മികച്ച ജയം അവരെ രാജസ്ഥാന് മുകളിലെത്തിക്കും.
മത്സരങ്ങൾ
ശനി: രാജസ്ഥാൻ x ബംഗളൂരു (4.00 pm), ഹൈദരാബാദ് x കൊൽക്കത്ത (8.00 pm)
ഞായർ: ഡൽഹി x മുംബൈ (4.00 pm), ചെന്നൈ x പഞ്ചാബ് (8.00 pm)