ബംഗളൂരു: സഞ്ജു വി. സാംസണിെൻറ എട്ടു കോടിത്തിളക്കത്തിനു പിന്നാലെ കൂടുതൽ മലയാളി താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക്. സഞ്ജുവിനെ രാജസ്ഥാൻ റോയൽസും ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദും (95 ലക്ഷം) ലേലത്തിെൻറ ആദ്യ ദിനത്തിൽ സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച പുതുമുഖ താരങ്ങളെ വിളിച്ചപ്പോഴാണ് രഞ്ജിയിലും സയ്യിദ് മുഷ്താഖ് അലി േട്രാഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് വിളിയെത്തിയത്.
കെ.എം. ആസിഫ്, എം.എസ്. മിഥുൻ, എം.ഡി. നിധീഷ്, സചിൻ ബേബി എന്നിവരെയാണ് രണ്ടാം ദിനം വിളിച്ചെടുത്തത്. മലപ്പുറം സ്വദേശിയായ ആസിഫിനെ ചെന്നൈ സൂപ്പർ കിങ്സ് 40 ലക്ഷം രൂപക്ക് സ്വന്തമാക്കി. മിഥുനെ രാജസ്ഥാൻ റോയൽസും (20 ലക്ഷം) എം.ഡി. നിധീഷിനെ മുംബൈ ഇന്ത്യൻസും (20 ലക്ഷം) സചിൻ ബേബിയെ സൺറൈസേഴ്സ് ഹൈദരാബാദും (20 ലക്ഷം) സ്വന്തമാക്കി. ഇതാദ്യമായാണ് ഇത്രയേറെ മലയാളികൾ െഎ.പി.എല്ലിൽ ഇടംപിടിക്കുന്നത്.
ലേലപ്പട്ടികയിലുണ്ടായിരുന്ന മറ്റു മലയാളികളായ സൽമാൻ നിസാർ, വിഷ്ണു വിനോദ്, രോഹൻ പ്രേം, സി.വി. വിനോദ് കുമാർ എന്നിവർക്ക് ആവശ്യക്കാരില്ലാതായി.