ഒന്നാം ടെസ്റ്റ്: ലങ്കക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്
text_fieldsഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 139 റൺസിെൻറ ആദ്യ ഇന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിെൻറ 342 റൺസിനെതിരെ കളത്തിലിറങ്ങിയ ആതിഥേയർ 203 റൺസിന് പുറത്തായി. നാലുവിക്കറ്റുമായി മുഇൗൻ അലിയാണ് ശ്രീലങ്കയുടെ നടുവൊടിച്ചത്. എയ്ഞ്ചലോ മാത്യൂസിന്(52) മാത്രമാണ് ലങ്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ക്യാപ്റ്റൻ ദിനേഷ് ചാണ്ഡിമൽ(33), വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ല(28) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.
ഇംഗ്ലണ്ടിനായി അലിക്കൊപ്പം ആദിൽ റാഷിദ് രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ വിക്കറ്റ് നഷ്ടപ്പെടാതെ 38 റൺസെടുത്തിട്ടുണ്ട്. റോറി ബേൺസ്(11), കീറ്റൺ ജെന്നിങ്സൺ(26) എന്നിവരാണ് ക്രീസിൽ. നേരേത്ത, ആദ്യ ഇന്നിങ്സിൽ അരങ്ങേറ്റക്കാരൻ ബെൻ ഫോക്സിെൻറ സെഞ്ച്വറി(107) മികവിലാണ് ഇംഗ്ലീഷ് ടീം 342 റൺസെടുത്തത്.
