Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​മൃതി മന്ദാനക്ക്​...

സ്​മൃതി മന്ദാനക്ക്​ കന്നി ട്വൻറി20 സെഞ്ച്വറി

text_fields
bookmark_border
സ്​മൃതി മന്ദാനക്ക്​ കന്നി ട്വൻറി20 സെഞ്ച്വറി
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി ക്ല​ബാ​യ വെ​സ്​​​റ്റേ​ൺ സ്​​റ്റോം​സി​നാ​യി മി​ന്നു​ന്ന പ്ര​ക​ട​നം തു​ട​രു​ന്ന ഇ​ന്ത്യ​ൻ ലേ​ഡി സൂ​പ്പ​ർ താ​രം സ്​​മൃ​തി മ​ന്ദാ​ന ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ ആ​ദ്യ സെ​ഞ്ച്വ​റി സ്വ​ന്ത​മാ​ക്കി മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലു​കൂ​ടി പി​ന്നി​ട്ടു.

ഇം​ഗ്ലീ​ഷ്​ സൂ​പ്പ​ർ ലീ​ഗി​ൽ ല​ങ്കാ​ഷെ​യ​ര്‍ ത​ണ്ടേ​ഴ്‌​സി​നെ​തി​രെ വെ​റും 61 പ​ന്തി​ല്‍ സെ​ഞ്ച്വ​റി തി​ക​ച്ച മ​ന്ദാ​ന​യു​ടെ ബാ​റ്റി​ൽ​നി​ന്ന്​ 12 ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്​​സ​റു​ക​ളും പി​റ​ന്നു. താ​ര​ത്തി​​െൻറ മി​ക​വി​ൽ ല​ങ്കാ​ഷെ​യ​ര്‍ ഉ​യ​ർ​ത്തി​യ 154 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം ഏ​ഴു വി​ക്ക​റ്റു​ക​ളും എ​ട്ടു പ​ന്തു​ക​ളും ശേ​ഷി​ക്കെ വെ​സ്​​റ്റേ​ണ്‍ സ്‌​റ്റോം​സ്​ മ​റി​ക​ട​ന്നു.

ഇം​ഗ്ലീ​ഷ് ലീ​ഗി​ല്‍ ഒ​രു ഇ​ന്ത്യ​ക്കാ​രി നേ​ടു​ന്ന ആ​ദ്യ സെ​ഞ്ച്വ​റി​യാ​ണി​ത്. മി​ക​ച്ച ഫോ​മി​ൽ തു​ട​രു​ന്ന താ​രം ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ർ​ധ​ശ​ത​ക​ത്തി​​െൻറ റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി​യി​രു​ന്നു. സ്​​ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം കാ​ഴ്​​ച​െ​വ​ക്കു​ന്ന താ​രം മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ 48, 37, 52*, 43* എ​ന്നി​ങ്ങ​നെ റ​ൺ​സ്​ എ​ടു​ത്തി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSmriti Mandhanafirst century
News Summary - first century achievement for smriti mandhana-sports news
Next Story