Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തിന്‍റെ...

ശ്രീശാന്തിന്‍റെ വീട്ടിൽ തീപിടിത്തം; മുറി കത്തി നശിച്ചു

text_fields
bookmark_border
s-sreesanth
cancel

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തി​െൻറ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു. ഭാര ്യയും കുട്ടികളുമടക്കം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശ്രീശാന്ത് വീട്ടിലുണ്ടായിരുന്നില്ല. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിനുസമീപം മദര്‍ തെരേസ റോഡി​െല വീടിനാണ്​ തീപിടിച്ചത്.

ശനിയാഴ്ച പുലര്‍ച്ച രണ്ടോടെ വീടി​െൻറ താഴത്തെ നിലയി​െല കിടപ്പുമുറിക്കാണ്​ തീപിടിച്ചത്. വീട്ടില്‍നിന്ന്​ കനത്ത പുക ഉയരുന്നതുകണ്ട സമീപവാസിയാണ് വിവരം അഗ്​നിരക്ഷസേനയെ അറിയിച്ചത്.

അപകടസമയം ശ്രീശാന്തി​െൻറ ഭാര്യയും രണ്ടുകുട്ടികളും വീട്ടുജോലിക്കാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട് മുഴുവന്‍ പുക നിറഞ്ഞിരുന്നു. മുകളിലെ നിലയില്‍ കുടുങ്ങിയ ഇവരെ അഗ്​നിരക്ഷസേന എത്തിയാണ് പുറത്തെത്തിച്ചത്. മുകളിലെ നിലയിലെ ചില്ലുപാളിക്ക്​ സമീപത്ത്​ കോണി ചാരി​െവച്ചശേഷം ഇതിലൂടെയാണ് അവരെ രക്ഷപ്പെടുത്തിയത്. മുറിയിലെ ഇന്‍വെര്‍ട്ടറിലുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടത്തിന്​ കാരണമെന്നാണ്​ നിഗമനം‍.

തീപിടിത്തത്തിൽ താഴത്തെ മുറി പൂര്‍ണമായും കത്തിനശിച്ചു. ജനല്‍, വാതില്‍, കട്ടില്‍, ബെഡ്, അലമാര, മുറിയോട് ചേര്‍ന്നുള്ള ബാത്ത്​റൂം തുടങ്ങിയ ഭാഗങ്ങൾ അഗ്​നിക്കിരയായി. മുറിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണിട്ടുണ്ട്. ഒരുലക്ഷം രൂപയിലേറെ നഷ്​ടം സംഭവിച്ചതായി അഗ്​നിരക്ഷ സേനാംഗങ്ങൾ പറഞ്ഞു. തൃക്കാക്കര, ഗാന്ധിനഗര്‍ എന്നിവിടങ്ങളിൽനിന്ന്​ എത്തിയ അഗ്​നിരക്ഷസേനയാണ് തീ‍യണച്ചത്. വിവരം അറിഞ്ഞ് ശ്രീശാന്തി​െൻറ പിതാവടക്കം നിരവധി ബന്ധുക്കളും സമീപവാസികളും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFire BreakS. Sreesanth
News Summary - Fire Breaks iN S Sreesanth Kochi House -Kerala News
Next Story