കൗമാര ലോകകപ്പിെൻറ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി- VIDEO
text_fieldsമുംബൈ: കൗമാര ലോകകപ്പിെൻറ ആവേശവുമായി ടൂർണമെൻറിെൻറ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. മുംബൈയിൽ നടന്ന ചടങ്ങിൽ ലോകകപ്പ് സംപ്രേഷണാവകാശമുള്ള സോണി പിക്ചേഴ്സ് ഗാനം പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ആരാധകർക്കിടയിൽ ഹിറ്റാവുകയും ചെയ്തു.
അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികൾ പ്രീതമാണ് സംഗീതസംവിധാനം നിർവഹിച്ചത്. പ്രമുഖ ഗായകരായ സുനിധി ചൗഹാൻ, നീതി മോഹൻ, കേന്ദ്രമന്ത്രി കൂടിയായ ബാബുൽ സുപ്രിയ, ഷാൻ, പാപോൺ, മിക എന്നിവർ പാടി അഭിനയിക്കുന്ന ലോകകപ്പ് ഗാനത്തിൽ അഭിഷേക് ബച്ചൻ, ഫുട്ബാൾ താരം ബൈച്യുങ് ബൂട്ടിയ, വനിത ഫുട്ബാളർ ബാലാ ദേവി, ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകർ എന്നിവരും ചുവടുകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
കേരളത്തിെൻറ കഥകളിയും ഗ്രാമീണ ഫുട്ബാളും മുതൽ രാജ്യത്തിെൻറ എല്ലാ മുഖങ്ങളും ലോക ഫുട്ബാളിലെ നിറമുള്ള മുഹൂർത്തങ്ങളും 1.30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒൗദ്യോഗിക ഗാനത്തിൽ മിന്നിമായുന്നു.
