ന്യൂഡൽഹി: സിംബാബ്വെക്കെതിരായ നാലാം ഏകദിനത്തിൽ 304 റൺസ് അടിച്ചെടുത്ത് പാക് ഒാപണർമാരായ ഫഖർ സമാനും ഇമാമുൽ ഹഖും ഏകദിനത്തിലെ ഏറ്റവും ഉയർന്ന ഒാപണിങ് വിക്കറ്റ് കൂട്ടുകെട്ടിനുള്ള ലോകറെക്കോഡ് സ്വന്തമാക്കി. 2006 ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയുടെ സനത് ജയസൂര്യയും ഉപുൽ തരംഗയും കുറിച്ച 286 റൺസാണ് ഇതോടെ പഴങ്കഥയായത്.
മത്സരത്തിൽ പുറത്താകാതെ 210 റൺസ് കുറിച്ച സമാൻ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി കുറിക്കുന്ന ആദ്യ പാക് താരവുമായി മാറി. 156 പന്തുകളിൽ 24 ബൗണ്ടറികളും അഞ്ചു സിക്സറുകളും സഹിതമാണ് താരം 200 റൺസ് തികച്ചത്. 20 വർഷംമുമ്പ് ഇന്ത്യക്കെതിരെ 194 റൺസെടുത്ത സഇൗദ് അൻവറിെൻറ പേരിലായിരുന്നു ഇതുവരെ ഉയർന്ന സ്കോറിനുള്ള റെക്കോഡ്. പാകിസ്താെൻറ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറും മത്സരത്തിലേതാണ്.
ഏകദിനത്തിൽ ഇരട്ടശതകം നേടുന്ന ആറാമത്തെ താരമാണ് സമാൻ. സചിൻ ടെണ്ടുൽകർ (ഇന്ത്യ), വീരേന്ദർ സെവാഗ് (ഇന്ത്യ), രോഹിത് ശർമ (ഇന്ത്യ), ക്രിസ് ഗെയിൽ (വെസ്റ്റിൻഡീസ്), മാർട്ടിൻ ഗുപ്റ്റിൽ (ന്യൂസിലൻഡ്) എന്നിവർ മാത്രമാണ് മുമ്പ് ഇൗ നേട്ടം ൈകവരിച്ചിരിക്കുന്നത്. ഒരുപിടി റെക്കോഡുകൾ പിറന്ന മത്സരത്തിൽ സമാനു പുറമെ ഇനാമും (113) ആസിഫ് അലിയും (50 നോട്ടൗട്ട്) മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ പാകിസ്താൻ 50 ഒാവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 399 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ 155 റൺസിനു പുറത്താക്കിയ പാക് പട 244 റൺസിെൻറ കൂറ്റൻ ജയം സ്വന്തമാക്കി. പാകിസ്താനുവേണ്ടി ശദാബ് ഖാൻ നാലു വിക്കറ്റ് വീഴ്ത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:31 PM GMT Updated On
date_range 2018-07-21T05:01:44+05:30പാക് താരത്തിെൻറ ആദ്യ ഇരട്ട സെഞ്ച്വറിയുമായി ഫഖർ സമാൻ
text_fieldsNext Story