ബുലെവായോ: ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികച്ച റെക്കോഡ് ഇനി പാകിസ്താൻ ഒാപണർ ഫഖർ സമാെൻറ പേരിൽ. സിംബാവെക്കെതിരായ അഞ്ചാം ഏകദിനത്തിനിടെയാണ് സമാൻ റെക്കോഡിലെത്തിയത്. 18 ഏകദിനങ്ങളിൽനിന്നാണ് താരത്തിെൻറ 1000 നേട്ടം. 21 മത്സരങ്ങളിൽനിന്ന് നാലക്ക റൺസിലെത്തിയ അഞ്ചു പേരെയാണ് സമാൻ മറികടന്നത്. വെസ്റ്റിൻഡീസിെൻറ ഇതിഹാസതാരം വിവിയൻ റിച്ചാർഡ്സ്, ഇംഗ്ലണ്ടിെൻറ കെവിൻ പീറ്റേഴ്സൺ, ജൊനാഥൻ ട്രോട്ട്, ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡികോക്, പാകിസ്താെൻറ ബാബർ അസം എന്നിവരാണ് 21 ഏകദിനങ്ങളിൽ 1000 കടന്നത്.
24 കളികളിൽ 1000ത്തിലെത്തിയ വിരാട് കോഹ്ലിയാണ് ഇന്ത്യക്കാരിൽ മുന്നിൽ. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് (515) എന്ന റെക്കോഡും ഫഖർ സമാൻ സ്വന്തമാക്കി. ഒരു പരമ്പരയിൽ രണ്ട് പുറത്താകലുകൾക്കിടയിൽ കൂടുതൽ റൺസ് (455) സ്കോർ ചെയ്ത താരമെന്ന റെക്കോഡും കരസ്ഥമാക്കി.