Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെ​സ്​​റ്റി​ൽ ടോ​സ്​...

ടെ​സ്​​റ്റി​ൽ ടോ​സ്​ വേ​ണ്ട; തോ​ൽ​വി​ക്കു പി​ന്നാ​ലെ ഡു​പ്ലെ​സി​യു​ടെ ഐഡി​യ​ക​ൾ

text_fields
bookmark_border
ടെ​സ്​​റ്റി​ൽ ടോ​സ്​ വേ​ണ്ട; തോ​ൽ​വി​ക്കു പി​ന്നാ​ലെ ഡു​പ്ലെ​സി​യു​ടെ ഐഡി​യ​ക​ൾ
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ സ​മ്പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ് ങി​യ​തി​നു​ശേ​ഷം തോ​ൽ​വി മ​റ​ക്കാ​ൻ ‘മു​ട​ന്ത​ൻ’ ന്യാ​യ​ങ്ങ​ളു​മാ​യി വ​ന്ന​തി​നു​ പി​ന്നാ​ലെ ക്രി​ക്ക​റ ്റി​​െൻറ പു​േ​രാ​ഗ​തി​ക്കാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫാ​ഫ്​ ഡു​പ്ലെ​സി​സി​​െൻറ വ​ക പു​തി​യ നി​ർ​ദേ ​ശം. ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ ടോ​സ്​ ഒ​ഴി​വാ​ക്കി​യാ​ൽ അ​ത്​ വി​ദേ​ശ​ത്ത്​ പ​ര്യ​ട​നം ന​ട​ത്തു​ന്ന ടീ​മു​ക​ൾ​ക്ക്​ മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്​​ച​വെ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ഡു​െ​പ്ല​സി​സി​​െൻറ പു​തി​യ ക​ണ്ടെ​ത്ത​ൽ.

‘‘എ​ല്ലാ ടെ​സ്​​റ്റി​ലും അ​വ​ർ (ഇ​ന്ത്യ​ൻ ടീം) ​ആ​ദ്യം ബാ​റ്റ് ചെ​യ്യും. 500 റ​ൺ​സ് നേ​ടും. ഇ​രു​ട്ടു​വീ​ഴു​മ്പോ​ൾ ഡി​ക്ല​യ​ർ ചെ​യ്യും. ഇ​രു​ട്ടി​​െൻറ മ​റ​വി​ൽ ആ ​ദി​വ​സ​ത്തെ ക​ളി തീ​രും​മു​മ്പ്​ മൂ​ന്നു വി​ക്ക​റ്റും വീ​ഴ്ത്തും. മൂ​ന്നാം ദി​നം ക​ളി ആ​രം​ഭി​ക്കു​േ​മ്പാ​ൾ ഞ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​യും സ​മ്മ​ർ​ദ​ത്തി​ലാ​കും’’ എ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ തോ​ൽ​വി​ക്ക്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ക​ണ്ടെ​ത്തി​യ കാ​ര​ണം. എ​ല്ലാ മ​ത്സ​ര​ത്തി​ലും ഇ​ത്​ ‘കോ​പ്പി-​പേ​സ്​​റ്റ്​’ ക​ണ​ക്കെ ആ​വ​ർ​ത്തി​ച്ചു​വെ​ന്നും ടോ​സ്​ ഒ​ഴി​വാ​ക്കി സ​ന്ദ​ർ​ശ​ക ടീ​മി​നെ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്​ ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ്​ താ​ര​ത്തി​​െൻറ നി​ർ​ദേ​ശം.

ഏ​ഷ്യ​യി​ൽ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു​ ത​വ​ണ ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട​തി​ൽ മ​നം​മ​ടു​ത്ത ഡു​​െ​പ്ല​സി​സ്​ റാ​ഞ്ചി​യി​ൽ ന​ട​ന്ന മൂ​ന്നാം ടെ​സ്​​റ്റി​ൽ സ​ഹ​താ​രം ടെം​പ ബ​വു​മ​യെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ന​യ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. തോ​ൽ​വി​യി​ൽ ടോ​സി​നെ പ​ഴി​ചാ​രി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​നെ​തി​രെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:faf du plessis
News Summary - faf du plessis
Next Story