Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎഫ്​.എ കപ്പ്​:...

എഫ്​.എ കപ്പ്​: ഹാ​ട്രി​ക്​ കി​രീ​ടം തേ​ടി സി​റ്റി

text_fields
bookmark_border
manchester-city
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ ലീ​ഗ്​ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു റെ​​ക്കോ​ഡി​​െൻറ വ​ക്കി​ലാ​ണ്​ പെ​പ ്​ ഗ്വാ​ർ​ഡി​യോ​ള​യും സം​ഘ​വും. ഇം​ഗ്ല​ണ്ടി​ലെ ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളാ​യ പ്രീ​മി​യ​ർ ലീ​ഗ്, എ​ഫ്.​എ ക​പ് പ്, ലീ​ഗ്​ ക​പ്പ്​ എ​ന്നി​വ​യി​ൽ മൂ​ന്നി​ലും ഒ​രു സീ​സ​ണി​ൽ ചാ​മ്പ്യ​ന്മാ​രാ​വാ​ൻ ഇ​തു​വ​രെ ആ​ർ​ക്കും സാ​ധി ​ച്ചി​ട്ടി​ല്ല.

ആ ​റെ​ക്കോ​ഡ്​ സ്വ​ന്തം പേ​രി​ലാ​ക്കാ​ൻ സി​റ്റി​ക്ക്​ ഇ​നി വേ​ണ്ട​ത്​ ഒ​രേ​യൊ​രു ജ​യം മാ​​ത്രം. എ​ഫ്.​എ​ ക​പ്പ്​ ഫൈ​ന​ലി​ൽ ഇ​ന്ന്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി വാ​റ്റ്​​ഫോ​ഡി​െ​ന നേ​രി​ടു​േ​മ്പാ​ൾ, പെ​പ്പി​​െൻറ ല​ക്ഷ്യം ച​രി​ത്ര മു​ഹൂ​ർ​ത്തം മാ​​ത്രം. ലീ​ഗ്​ ക​പ്പി​ൽ ചെ​ൽ​സി​യെ തോ​ൽ​പി​ച്ച്​ കി​രീ​ട​മ​ണി​ഞ്ഞി​രു​ന്ന സി​റ്റി പി​ന്നാ​െ​ല, ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രു​മാ​യി.

വാ​റ്റ്​​ഫോ​ഡി​നെ​തി​രെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ഇ​രു കി​രീ​ട​ങ്ങ​ൾ പോ​ക്ക​റ്റി​ലാ​ക്കി​യ അ​വ​ർ അ​വ​സാ​ന 30 മ​ത്സ​ര​ങ്ങ​ളി​ൽ 28ഉം ​ജ​യി​ച്ച​വ​രാ​ണ്. നേ​ർ​ക്കു​നേ​രെ​യു​ള്ള ക​ണ​ക്കി​ലെ ക​ളി​യി​ലും മു​ന്നി​ൽ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ത​െ​ന്ന. വാ​റ്റ്​​ഫോ​ഡി​നെ​തി​രെ അ​വ​സാ​ന 10 മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്തി​ലും സി​റ്റി ജ​യി​ച്ചു. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ര​ണ്ടി​ൽ കൂ​ടു​ത​ൽ ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

വാ​റ്റ്​​ഫോ​ഡ്​ ആ​ക​െ​ട്ട, 11ാം സ്​​ഥാ​ന​ക്കാ​രാ​യാ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്​​. മാ​ത്ര​മ​ല്ല, അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നി​ലും തോ​ൽ​ക്കു​ക​യും ചെ​യ്​​തു. ക​ണ​ക്കി​ലെ ക​ളി​യി​ൽ പി​ന്നി​ലാ​ണെ​ങ്കി​ലും പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​ർ​ക്കെ​തി​രെ പൊ​രു​താ​നു​റ​ച്ചാ​ണി​വ​ർ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityfa cup
News Summary - fa cup manchester city
Next Story