ലണ്ടൻ: ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് ടെസ്റ്റിെൻറ നാലാം ദിനം പൂർണമയും മഴമുടക്കി. എളുപ്പം വിജയം വരിക്കാനുള്ള ആവേശവുമായി ഉണർന്ന ഇംഗ്ലീഷ് താരങ്ങളെ നിരാശപ്പെടുത്തുന്നതായിരുന്നു മാഞ്ചസ്റ്റിലെ പകൽ.
ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് ഞായറാഴ്ച ആറ് ഒാവറിൽ 10 റൺസെടുക്കുേമ്പാഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു. പരമ്പര ജയത്തിനും വിൻഡീസിനുമടിയിൽ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് കൂടിയാണുള്ളത്. സ്കോർ: ഇംഗ്ലണ്ട് 360, 226/2 ഡിക്ലയേർഡ്. വെസ്റ്റിൻഡീസ്: 197, 10/2.