ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താന് ലീഡ്. ആതിഥേയരുടെ ആദ്യ ഇന്നിങ്സ് 184 റൺസിൽ അവസാനിപ്പിച്ച പാകിസ്താൻ രണ്ടാം ദിനം ഒടുവിൽ റിപ്പോർട്ട് ലഭിക്കുേമ്പാൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് എന്ന നിലയിലാണ്.
അസ്ഹർ അലി (50), ഹാരിസ് സുഹൈൽ (39), അസാദ് ഷഫീഖ് (59), ബാബർ അസാം (68) എന്നിവരാണ് പാക് നിരയിൽ തിളങ്ങിയത്. നാലുവിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് അബ്ബാസും ഹസൻ അലിയുമാണ് ഇംഗ്ലണ്ടിനെ ചുരുട്ടികെട്ടിയത്.