ചരിത്ര ജയത്തിന് കാത്തുനിന്ന അയർലൻഡ് 38ന് പുറത്ത്; ഇംഗ്ലണ്ടിന് 143 റൺസ് ജയം
text_fieldsആഷസ് പരമ്പരക്ക് മുന്നോടിയായി നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ആ ദ്യ ഇന്നിങ്സിൽ 85 റൺസിന് ചുരുട്ടിക്കെട്ടിയാണ് അയർലൻഡ് രണ്ടു ദിനം മുമ്പ് അത്ഭുതം കാട്ടിയത്. മറുപടി ഇന്നിങ്സിൽ 207 റൺസടിച്ച് അവർ മികച്ച ലീഡും നേടി. ഇംഗ്ലണ്ടിെൻറ രണ്ട ാം ഇന്നിങ്സ് 303ന് അവസാനിച്ചതോടെ, അയർലൻഡിന് ജയിക്കാൻ വേണ്ടത് വെറും 182. രണ്ടു പക ൽ നീണ്ടുകിടക്കവെ അനായാസ വിജയലക്ഷ്യം. പക്ഷേ, പിച്ചിൽ കണ്ടത് മറ്റൊരു ൈക്ലമാക്സ്. വെറും 90 മിനിറ്റും 15.4ഒാവറും കൊണ്ട് െഎറിഷ് പട ശീട്ടുകൊട്ടാരം പോലെ തകർന്നുവീണു. 38ന് പുറത്തായവർ 143 റൺസിന് മത്സരം അടിയറവ് പറഞ്ഞ് നാണംകെട്ടു.
രണ്ടു ദിനം മുമ്പ് ലോഡ്സിൽനിന്ന് തലയുയർത്തി മടങ്ങിയവർ, ഇന്നലെ കൂടാരം കയറിയത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്കോറിെൻറ അവകാശികളെന്ന നാണക്കേടുമായി. ഒാപണർ ജെയിംസ് മക്കല്ലത്തിന് (11) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. മൂന്ന് പേർ പുറത്തായത് പൂജ്യത്തിന്. ഇംഗ്ലണ്ട് നിരയിൽ സ്റ്റുവർട് ബ്രോഡും ക്രിസ് വോക്സും മാത്രമേ പെന്തറിഞ്ഞുള്ളൂ. വോക്സ് ആറും ബ്രോഡ് നാലും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ 92 റൺസെടുത്ത് ഇംഗ്ലണ്ടിെൻറ ടോപ് സ്കോററായ ഒാപണർ ജാക് ലീച്ചാണ് മാൻ ഒാഫ് ദ മാച്ച്.

എല്ലാം ഞൊടിയിടയിൽ
ഏറെ ആത്മവിശ്വാസത്തോടെയാണ് മൂന്നാം ദിനത്തിൽ അയർലൻഡ് ക്രീസിലെത്തിയത്. ഒമ്പതിന് 303 റൺസ് എന്നനിലയിൽ കളി തുടർന്ന ഇംഗ്ലണ്ടിന് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനായില്ല. സ്റ്റുവർട് തോംസണിെൻറ ആദ്യ പന്തിൽ ഒളി സ്േറ്റാൺ മടങ്ങി. ഒന്നാം ഇന്നിങ്സിലെ 122 റൺസ് എന്ന ലീഡും കഴിഞ്ഞ് രണ്ടാം ഇന്നിങ്സിൽ െഎറിഷ് ലക്ഷ്യം 182. എന്നാൽ, ഒരു ഒാവർ കഴിഞ്ഞപ്പോഴേക്കും മഴയെത്തി. അയർലൻഡിെൻറ കണക്കുകൾ തെറ്റിച്ചായിരുന്നു മഴയുടെ വരവ്. മഴ മാറിയാൽ ഇംഗ്ലീഷ് സീമേഴ്സിന് മുൻതൂക്കം കിട്ടുമെന്ന കമേൻററ്റർമാരുടെ വാക്കുകൾപോലെ തന്നെയായി കാര്യങ്ങൾ. വോക്സിെൻറ നാലാം ഒാവറിൽ ക്യാപ്റ്റൻ പോർടർഫീൽഡിനെ (2) നഷ്ടമായി. പിന്നെ രണ്ട് ഒാവർ പ്രതിരോധിച്ചു നിന്നെങ്കിലും വൈകാതെ കാര്യങ്ങൾ തകിടം മറിഞ്ഞു.
വോക്സും ബ്രോഡും മാറിമാറി വിക്കറ്റ് വീഴ്ത്തി. ആൻഡി ബാൽബ്രിനി (5), പോൾ സ്റ്റർലി (0), ജെയിംസ് മക്കല്ലം (11), കെവിൻ ഒബ്രിയാൻ (4), വിൽസൺ (0), തോംസൺ (4), അഡയ്ർ (8), മക് ബ്രിൻ (0), മുർതാഗ് (2) എന്നിവർ ഒന്നിന്നു പിന്നാലെ ഒന്നായി മടങ്ങി. ചെറുത്തു നിൽക്കാൻ പോലും ബലമില്ലാതെ ക്രിക്കറ്റിനെ നാണംകെടുത്തി അയർലൻഡിെൻറ പതനം. ടെസ്റ്റിലെ ആദ്യ ജയം പ്രതീക്ഷിച്ചവർക്ക് കണ്ണീർ കാഴ്ചയായി ലോഡ്സ്. അതേസമയം, 1907ൽ ലീഡ്സിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ തിരിച്ചുവരവിന് സമാനമായി ഇംഗ്ലണ്ടിെൻറ ജയവും. അന്ന് ഒന്നാം ഇന്നിങ്സിൽ 76ന് പുറത്തായ ഇംഗ്ലണ്ട്, അവസാന ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 75ന് പുറത്താക്കി 53 റൺസിന് ജയിച്ചാണ് വിസ്മയിപ്പിച്ചത്.
38 നാണക്കേട്
◆ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ സ്കോറാണ് അയർലൻഡിെൻറത്. എന്നാൽ, 60 വർഷത്തിനിടയിൽ പിറന്ന ഏറ്റവും കുറഞ്ഞ സ്കോറുമായി.
1955ൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് കുറിച്ച 26 റൺസാണ് ഇൗ പട്ടികയിലെ മുമ്പൻ.
◆ലോഡ്സിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറിനാണ് അയർലൻഡ് അവകാശികളായത്. 1974ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ 42 റൺസായിരുന്നു ഇതിനു മുമ്പ് ലോഡ്സിലെ കുറഞ്ഞ സ്കോർ.
ടെസ്റ്റിലെ കുറഞ്ഞ സ്കോറുകൾ
26 ന്യൂസിലൻഡ് Vs ഇംഗ്ലണ്ട് -1955
30 ദക്ഷിണാഫ്രിക്ക Vs ഇംഗ്ലണ്ട് -1896
30 ദക്ഷിണാഫ്രിക്ക Vs ഇംഗ്ലണ്ട് -1924
35 ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട് -1899
36 ദക്ഷിണാഫ്രിക്ക Vs ആസ്ട്രേലിയ -1932
36 ആസ്ട്രേലിയ Vs ഇംഗ്ലണ്ട് -1902
38 അയർലൻഡ് Vs ഇംഗ്ലണ്ട് -2019
42 ന്യൂസിലൻഡ് Vs ആസ്ട്രേലിയ -1946
42 ആസ്ട്രേലിയ Vs ഇംഗ്ലണ്ട് -1888
42 ഇന്ത്യ vs ഇംഗ്ലണ്ട് -1974
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
