Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ട് -ബംഗ്ലാദേശ്...

ഇംഗ്ലണ്ട് -ബംഗ്ലാദേശ് പോരാട്ടം ഇന്ന്​

text_fields
bookmark_border
ഇംഗ്ലണ്ട് -ബംഗ്ലാദേശ് പോരാട്ടം ഇന്ന്​
cancel

കാ​ർ​ഡി​ഫ്: 2015ൽ ​അ​ഡ്​െ​ല​യ്​​ഡി​ലെ ഒാ​ർ​മ​ക​ളാ​യി​രി​ക്കും ബം​ഗ്ലാ​ദേ​ശി​നെ നേ​ർ​ക്കു​നേ​ർ കാ​ണു​മ്പോ​ൾ ആ​തി​ഥേ​യ​രു​ടെ മ​ന​സ്സി​ലെ​ത്തു​ക. ഇം​ഗ്ല​ണ്ട് ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്തേ​ക്കു പോ​യ​ത് ബം​ഗ്ലാ​ദേ​ശി​നോ​ട േ​റ്റ 15 റ​ൺ​സി​െൻറ ആ ​തോ​ൽ​വി​യി​ലാ​ണ്.

എ​ന്നാ​ൽ, ഇം​ഗ്ല​ണ്ട് ടീം ​പ​തി​ൻ​മ​ട​ങ്ങ് ക​രു​ത്ത​രാ​യാ​ണ് ഈ ​ല ോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വ​ലി​യ മാ​ർ​ജി​നി​ൽ കീ​ഴ​ട​ക്കി പാ​കി​സ്​​താ​നോ​ട് അ​പ്ര​തീ​ക്ഷി​ത​മാ​യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത് ഒ​ര​ൽ​പം ക്ഷീ​ണ​മാ​യെ​ങ്കി​ലും ക​ടു​വ​ക​ളു​ടെ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മോ​ർ​ഗ​നും കൂ​ട്ട​രും. റ​ൺ​സൊ​ഴു​കി​യ പി​ച്ചി​ൽ റൂ​ട്ടും മോ​ർ​ഗ​നും സെ​ഞ്ച്വ​റി നേ​ടി ടീ​മി​െൻറ ബാ​റ്റി​ങ് ക​രു​ത്ത് പ്ര​ക​ട​മാ​ക്കി​യെ​ങ്കി​ലും ബൗ​ള​ർ​മാ​രു​ടെ ധാ​രാ​ളി​ത്ത​മാ​ണ് വി​ന​യാ​യ​ത്.

എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ട്ടി​മ​റി​ച്ചും ന്യൂ​സി​ല​ൻ​ഡി​നോ​ട് പൊ​രു​തി തോ​റ്റു​മാ​ണ് ബം​ഗ്ലാ​ദേ​ശ് ടീ​മി​െൻറ വ​ര​വ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഷാ​ക്കി​ബു​ൽ ഹ​സ​​െൻറ പ്ര​ക​ട​ന​മാ​ണ് ടീ​മി​ന് ഊ​ർ​ജ​മേ​കു​ന്ന​ത്.

അഫ്​ഗാൻ -കിവീസ് പോര്

ടോ​ൺ​ട​ൺ: അ​ഫ്ഗാ​ൻ സ്പി​ന്നി​ൽ തെ​ന്നി​വീ​ഴാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ ഗെ​യിം പ്ലാ​നു​മാ​യി ശ​നി​യാ​ഴ്ച കി​വീ​സ് ഇ​റ​ങ്ങു​ന്നു. ടൂ​ർ​ണ​മ​െൻറി​ലെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഏ​തു വ​മ്പ​നെ​യും വീ​ഴ്ത്താ​നു​ത​കു​ന്ന സ്പി​ൻ ബൗ​ള​ർ​മാ​രാ​ണ് അ​ഫ്ഗാ​ൻ ക​രു​ത്ത്.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ക​ളാ​യാ​ണ് ന്യൂ​സി​ല​ൻ​ഡി​െൻറ വ​ര​വ്. ബം​ഗ്ലാ സ്പി​ന്ന​ർ​മാ​ർ ഒ​രു​ക്കി​യ കെ​ണി​യി​ൽ പി​ടി​ച്ചു​നി​ന്ന​വ​രാ​ണ് ടെ​യ്്ല​റും വി​ല്യം​സ​ണും ഗു​പ്റ്റി​ലും ഉ​ൾ​പ്പെ​ടു​ന്ന ബാ​റ്റി​ങ് നി​ര. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​ഴു വി​ക്ക​റ്റെ​ടു​ത്ത മാ​റ്റ് ഹ​െൻറി​യു​ടെ ഉ​ജ്ജ്വ​ല ഫോ​മും കീ​വി​സി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു.
ശ്രീ​ല​ങ്ക​ക്കെ​തി​രെ നാ​ലു വി​ക്ക​റ്റ് വീ​ഴ്്ത്തി​യ മു​ഹ​മ്മ​ദ് ന​ബി​യെ​യും ലോ​കോ​ത്ത​ര സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​നെ​യും പ്ര​തി​രോ​ധി​ക്കു​ക എ​ന്ന​താ​യി​രി​ക്കും കി​വീ​സി​െൻറ ആ​ദ്യ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandbangladeshsports newsCricket NewsICC World Cup 2019
News Summary - England vs Bangladesh Match- ICC World Cup 2019- Sports news
Next Story