സ്​മിത്തിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഒാസീസിന് 12 റൺസ്​ ജയം

02:21 AM
26/05/2019
സ​താം​പ്​​ട​ൺ: ചാമ്പ്യൻ പകിട്ടുമായി ഇംഗ്ലണ്ടിലെത്തിയ ഒാസീസിന്​ സന്നാഹ മത്സരത്തിൽ ജയത്തോടെ തുടക്കം. ഒന്നാം നമ്പറുകാരായ ഇംഗ്ലണ്ടിനെതിരെ 12 റൺസി​​​െൻറ ജയവുമായി ഒാസീസ്​ ജൈ​ത്രയാത്രക്ക്​​ തുടക്കമിട്ടു.

സ്​​റ്റീവ്​ സ്​മിത്തി​​​െൻറ സെഞ്ച്വറി മികവിൽ ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 297 റൺസ്​ നേടിയപ്പോൾ, ഇംഗ്ലണ്ട്​ 285ന്​ പുറത്തായി. സ്​മിത്തിന്​ പുറമെ ഡേവിഡ്​ വാർണറും (47), ഷോൺ മാർഷും (30), അലക്​സ്​ കാരി (30)യും തിളങ്ങി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ ജെയിംസ്​ വിൻസ്​ (64), ജോസ്​ ബട്​ലർ (52), ക്രിസ്​ വോക്​സ്​ (40) എന്നിവരുടെ മികവിൽ പൊരുതിയെങ്കിലും 49.3 ഒാവറിൽ 285ന്​ പുറത്തായി. ബെഹ്​റൻഡോഫും കെയ്​ൻ റിച്ചാഡ്​സും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. 
Loading...
COMMENTS