Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലീഷ്​ റൺമല...

ഇംഗ്ലീഷ്​ റൺമല താണ്ടുമോ അഫ്​ഗാൻ...?

text_fields
bookmark_border
ഇംഗ്ലീഷ്​ റൺമല താണ്ടുമോ അഫ്​ഗാൻ...?
cancel
camera_alt?????? ????????? ????? ?????????? ??????????? ???? ??????

മാഞ്ചസ്​റ്റർ: ശരിക്കുമൊരു പടുകൂറ്റൻ റൺമല. അഫ്​ഗാനിസ്​ഥാനു മുന്നിൽ ഇംഗ്ലണ്ട്​ ഉയർത്തിയത്​ അതാണ്​.. 50 ഓവറിൽ ആറ ്​ വിക്കറ്റിന്​ 397 റൺസ്​. മഹാതിശയങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ 398 എന്ന വിജയലക്ഷ്യം മറികടക്കുക അഫ്​ഗാന്​ ഏറെക് കുറെ അസാധ്യം.

ക്രിക്കറ്റാണ്​. ഏത്​ ദിവസവും എന്തും സംഭവിക്കാം എന്ന അനിശ്​ചിതത്വത്തിൽ അഫ്​ഗാൻ ശരിക്കും സിംഹ ങ്ങളാകുമോ...?

പടുകൂറ്റൻ സ്​കോറിൽ ഇംഗ്ലണ്ട്​ എത്തിയത്​ ക്യാപ്​റ്റൻ ഒയിൻ മോർഗൻെറ മിന്നൽ സെഞ്ച്വറിയുടെയും ജോ റൂട്ടും ജോണി ബെയർസ്​റ്റോയും അടിച്ചുകൂട്ടിയ അർധ സെഞ്ച്വറികളുടെയും ബലത്തിലാണ്​. 25 സിക്​സറുകൾ. 21 ബൗണ്ടറികൾ. പന്ത്​ നിലം തൊടാതെ പറക്കുകയായിരുന്നു. ഏകദിനത്തിലെ ഒരിന്നിങ്​സിൽ ഏറ്റവും കൂടുതൽ സിക്​സർ അടിച്ചതിൻെറ റെക്കോർഡും മോർഗൻ സ്വന്തം പേരിലാക്കി. രോഹിത്​ ശർമയുടെ 16 സിക്​സർ എന്ന റെക്കോർഡാണ്​ മോർഗൻ മറികടന്നത്​.

71 പന്തിൽ 148 റൺസ്​ നേടി തൻെറ പന്തിൽ പുറത്തായ ഒയിൻ മോർഗനെ അഫ്​ഗാൻ ക്യാപ്​റ്റൻ ഗുൽബുദ്ദീൻ നായിബ്​ അഭിനന്ദിക്കുന്നു

ഒയിൻ മോർഗൻ തന്നെയായിരുന്നു കടുപ്പം. ബൗണ്ടറിയിൽ ഒന്നും താൽപര്യമില്ലാതെ കിട്ടുന്ന പന്തെല്ലാം ഗാലറിയിലേക്ക്​ പറത്താനായിരുന്നു താൽപര്യം. 71 പന്തേ നേരിട്ടുള്ളുവെങ്കിലും 148 റൺസാണ്​ ദാഹമടങ്ങാത്ത ആ ബാറ്റിൽനിന്ന്​ പറപറന്നത്​. അതിനിടയിൽ വെറുതെ നാല്​ ഫോർ. സെഞ്ച്വറി കുറിച്ചതാക​ട്ടെ വെറും 57 പന്തിൽനിന്ന്​. സ്​ട്രൈക്​ റേറ്റ്​ 208ന്​ മുകളിൽ.

ജോണി ബെയർസ്​റ്റോ 99 പന്തിലെ 90 റൺസോ ജോ റൂട്ടിൻെറ 82 പന്തിലെ 88 റൺസോ അതിനിടയിൽ ആരും ശ്രദ്ധിച്ചതുപോലുമില്ല. അത്ര കടുത്തതായിരുന്നു മോർഗൻെറ വിളയാട്ടം.


31 പന്തിൽ 26 റൺസെടുത്ത ജെയിംസ്​ വിൻസിൻെറ വിക്കറ്റാണ്​ ഇംഗ്ലണ്ടിന്​ ആദ്യം നഷ്​ടമായത്​. രണ്ട്​ വീതം റൺസുമായി ജോസ്​ ബട്​ലറും ബെൻ സ്​റ്റോക്കും മടങ്ങിയ ശേഷം മൊയിൻ അലി മോർഗൻെറ പിൻഗാമിയായി. വെറും ഒമ്പത്​ പന്തിൽ 31 റൺസാണ്​ അലി അടിച്ചുപരത്തിയത്​. നാല്​ കൂറ്റൻ സിക്​സറും ഒരു ഫോറും. അതിനിടയിൽ 50 ഓവറും തീർന്നത്​ അഫ്​ഗാന്​ ആശ്വാസമായി. അല്ലെങ്കിൽ മൊയിൻ അലി മോർഗനെയും പിന്നിലാക്കിയേനെ. 344 ആയിരുന്നു അലിയുടെ സ്​ട്രൈക്​ റേറ്റ്​.

അഫ്​ഗാൻെറ പേരുകേട്ട കൈക്കുഴ സ്​പിന്നർമാരായ റാഷിദ്​ ഖാനും മുഹമ്മദ്​ നബിയും കണക്കിന്​ തല്ലു വാങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ഒമ്പത്​ ഓവറിൽ മുഹമ്മദ്​ നബി വഴങ്ങിയത്​ 70 റൺസായിരുന്നുവെങ്കിൽ അത്രയും ഓവറിൽ റാഷിദ്​ ഖാൻ വഴങ്ങിയത്​ 110 റൺസ്​.
ദൗലത്​ സദ്​റാനും ഗുൽബുദ്ദീൻ നായിബും മൂന്നു വിക്കറ്റ്​ വീതം വീഴ്​ത്തി. വിക്കറ്റൊന്നും വീഴ്​ത്തിയില്ലെങ്കിലും 10 ഓവറിൽ 44 റൺസ്​ മാത്രം വിട്ടുകൊടുത്ത മുജീബുർ റഹ്​മാനാണ്​ മികച്ച രീതിയിൽ പന്തെറിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019Afganistan Vs England
News Summary - England vs Afganistan in ICC World Cup 2019
Next Story