Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ ജ​യി​ക്കാ​ൻ 492 റ​ൺ​സ്. നാ​ലാം ദി​നം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 313 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്​​തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ടു​വി​ൽ വി​വ​രം​കി​ട്ടു​േ​മ്പാ​ൾ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 48 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ഹീ​നോ കു​നും  (11) ഹാ​ഷിം ആം​ല​യു​മാ​ണ്​ (അ​ഞ്ച്) പു​റ​ത്താ​യ​ത്. ക്രി​സ്​ ബ്രോ​ഡി​നും റോ​ള​ണ്ട്​ ജോ​ൺ​സി​നു​മാ​ണ്​ വി​ക്ക​റ്റ്. ഡീ​ൻ എ​ൽ​ഗ​റും ക്വി​ൻ​റ​ൺ ഡീ​കോ​ക്കും ക്രീ​സി​ലു​ണ്ട്.

മ​ഴ മു​ട​ക്കി​യ മൂ​ന്നാം ദി​ന​ത്തി​​െൻറ ക്ഷീ​ണം തീ​ർ​ക്കാ​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി അ​ലി​സ്​​റ്റ​ർ കു​ക്കൊ​ഴി​കെ​യു​ള്ള മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്​​ച​െ​വ​ച്ചു. ടോം ​വെ​സ്​​ലി (59), ജോ​ണി ബെ​യ​ർ​സ്​​ട്രോ (63), ജോ ​റൂ​ട്ട്​ (50) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി. കീ​റ്റ​ൺ ജെ​ന്നി​ങ്​​സ്​ (48), ബെ​ൻ സ്​​റ്റോ​ക്​​സ്​ (31), റോ​ള​ണ്ട്​ ജോ​ൺ​സ്​ (23) എ​ന്നി​വ​ർ പി​ന്തു​ണ​ന​ൽ​കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കു​വേ​ണ്ടി കേ​ശ​വ്​ മ​ഹാ​രാ​ജ്​ മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​​യ​പ്പോ​ൾ മോ​റി​സ്​ ര​ണ്ടു​പേ​രെ പു​റ​ത്താ​ക്കി. മോ​ർ​ക്ക​ലും റ​ബാ​ദ​യും ഒാ​രോ വി​ക്ക​റ്റെ​ടു​ത്തു. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ഇം​ഗ്ല​ണ്ട്​ 353 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക 175ന്​ ​പു​റ​ത്താ​യി​രു​ന്നു. ആ​ദ്യ ടെ​സ്​​റ്റ്​ ഇം​ഗ്ല​ണ്ടും ര​ണ്ടാം ടെ​സ്​​റ്റ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ജ​യി​ച്ച​തി​നാ​ൽ ഇ​രു ടീ​മു​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്​ ഇൗ ​മ​ത്സ​രം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:3rd Testmalayalam newssports newsEngland v South AfricaCricket NewsThe Oval
News Summary - England v South Africa, 3rd Investec Test, The Oval-Sports news
Next Story