Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ട് ടീം​...

ഇംഗ്ലണ്ട് ടീം​ തിരുവനന്തപുരത്ത്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ എ ​ടീ​മി​നെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇം​ഗ്ല​ണ്ട് ല​യ​ണ്‍സ് ടീ ം ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ 3.40ഓ​ടെ​യാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ടീം ​ത​ല​ സ്ഥാ​ന​ത്തെ​ത്തി​യ​ത്. താ​ര​ങ്ങ​ളെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ്വീ​ക​രി​ച്ചു.

20നാ​ണ് ഇ​ന്ത്യ എ ​ടീം എ​ത്തു​ക. കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ ഇ​ന്ത്യ​ക്കെ​തി​രെ അ​ഞ്ച് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളും വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി​യി​ൽ ച​തു​ര്‍ദി​ന മ​ത്സ​ര​വു​മാ​ണ് ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്ന​ത്. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ 23ന് ​ആ​രം​ഭി​ക്കും. ഇം​ഗ്ല​ണ്ട് താ​രം സാം ​ബി​ല്ലി​ങ്‌​സി‍​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇം​ഗ്ല​ണ്ട് നി​ര ഇ​ന്നു​മു​ത​ൽ തു​മ്പ സ​െൻറ് സേ​വ്യേ​ഴ്‌​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങും. 18, 20 തീ​യ​തി​ക​ളി​ല്‍ ഇം​ഗ്ല​ണ്ട് ല​യ​ണ്‍സ് ടീ​മും ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍സ് ഇ​ല​വ​നും ത​മ്മി​ലു​ള്ള വാം ​അ​പ്പ് മാ​ച്ചു​ക​ളും സ​െൻറ് സേ​വ്യേ​ഴ്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

ജ​നു​വ​രി 23, 25, 27, 29, 31 ദി​വ​സ​ങ്ങ​ളി​ലാ​ണ് 50 ഓ​വ​ർ മ​ത്സ​രം. മ​ത്സ​രം സൗ​ജ​ന്യ​മാ​യി കാ​ണാ​നാ​കു​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. അ​ഞ്ചി​ന് കോ​ഴി​ക്കോ​ടേ​ക്ക് പു​റ​പ്പെ​ടു​ന്ന ടീ​മു​ക​ൾ ആ​റി​ന് കൃ​ഷ്ണ​ഗി​രി സ്​​റ്റേ​ഡി​യ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തും. ഏ​ഴ് മു​ത​ൽ 10 വ​രെ​യാ​ണ് ച​തു​ർ​ദി​ന മ​ത്സ​രം. പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഇം​ഗ്ല​ണ്ട് ല​യ​ണ്‍സ് ടീം ​അം​ഗ​ങ്ങ​ള്‍
ഡോം ​ബെ​സ് (സോ​മ​ര്‍സെ​റ്റ്), സാം ​ബി​ല്ലി​ങ്‌​സ് (ക​െൻറ്), ഡാ​ന്നി ബ്രി​ഗ്‌​സ് (സ​െ​സ​ക്‌​സ്), മാ​ത്യു കാ​ര്‍ട്ട​ര്‍ (നോ​ട്ടി​ങ്ഹാം​ഷ​യ​ര്‍), സാ​ക് ചാ​പ്പെ​ല്‍ (നോ​ട്ടി​ങ്ഹാം​ഷ​യ​ര്‍), ജോ ​ക്ലാ​ര്‍ക് (നോ​ട്ടി​ങ്ഹാം​ഷ​യ​ര്‍), അ​ല​ക്‌​സ് ഡേ​വി​സ് (ലാ​ന്‍കാ​ഷ​യ​ര്‍), ബെ​ന്‍ ഡ​ക്ക​റ്റ് (നോ​ട്ടി​ങ്ഹാം​ഷ​യ​ര്‍), ലെ​വി​സ് ഗ്രി​ഗ​റി (സോ​മ​ര്‍സെ​റ്റ്), സാം ​ഹെ​യ്ന്‍ (വാ​ര്‍വി​ക്ക്ഷ​യ​ര്‍), ടോം ​കോ​ഹ്‌​ല​ര്‍കാ​ഡ്‌​മോ​ര്‍ (യോ​ര്‍ക്ഷ​യ​ര്‍), സാ​ഖി​ബ് മ​ഹ്മൂ​ദ് (ലാ​ന്‍കാ​ഷ​യ​ര്‍), ജാ​മി ഓ​വ​ര്‍ട്ട​ണ്‍ (സോ​മ​ര്‍സെ​റ്റ്), ഒ​ല്ലി പോ​പ് (സ​റെ), ജാ​മി പോ​ര്‍ട്ട​ര്‍ (എ​സെ​ക്‌​സ്), ടോം ​ബെ​യ്‌​ലി (ലാ​ന്‍കാ​ഷ​യ​ര്‍), മാ​ക്‌​സ് ഹോ​ള്‍ഡ​ണ്‍ (മി​ഡി​ല്‍സെ​ക്‌​സ്), അ​മ​ര്‍ വി​ര്‍ദി (സ​റെ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:england teammalayalam newssports newsCricket News
News Summary - england team in trivandrum -Sports news
Next Story