ന്യുഡൽഹി: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത്. 2013 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഐ.സി.സി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് എട്ട് പോയിന്‍റുകൾ ഉയർത്തിയാണ് 125 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 122 പോയിന്‍റാണ്.

ഇംഗ്ലണ്ടിെൻറ എട്ട് പോയിന്‍റുകൾ ഉയർന്നപ്പോൾ ഇന്ത്യ ഒരു പോയിന്‍റ് നഷ്ടപ്പെടുത്തിയാണ് രണ്ടാം സ്ഥാനക്കാരായത്. ട്വന്‍റി-ട്വന്‍റിയിൽ പാക്കിസ്ഥാന്‍റേയും ആസ്ത്രേലിയയുടെയും താഴെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്.
