തിരുവനന്തപുരം: ഇന്ത്യൻ സ്പിന്നർമാർ തുറന്നുവിട്ട സൂനാമിയിൽ ഇംഗ്ലീഷ്പടക്കപ്പൽ മ ൂക്കുകുത്തി. കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ ദിക്കറിയാതെ തുഴഞ്ഞ ഇംഗ്ലീഷ് യുവനിരയെ 112ന് ചുരുട്ടിക്കെട്ടി 60 റൺസിെൻറ മൂന്നാം ജയത്തോടെ ഇന്ത്യ ‘എ’ക്ക് പരമ്പര സ്വന്തം. ബാറ്റിങ്ങി ൽ തകർന്നടിഞ്ഞിട്ടും, ഉജ്വല പ്രകടനവുമായി കളംനിറഞ്ഞ ബൗളർമാരുടെ മികവാണ് വിജയം എളുപ്പമാക്കിയത്. സ്കോർ: ഇന്ത്യ എ- (47.1 ഓവറിൽ 172), ഇംഗ്ലണ്ട് ലയൺസ് -( 30.1 ഓവറിൽ 112).
വിലക്ക് കഴിഞ്ഞ് ടീമിനൊപ്പം ചേർന്ന ലോകേഷ് രാഹുലും കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്രുണാൽ പാണ്ഡ്യ, ജയന്ത് യാദവ്, നവദീപ് സയിനി എന്നിവരും മൂന്നാം അങ്കത്തിൽ ഇടംപിടിച്ചു. ടോസ് ഭാഗ്യം ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, തുടക്കംതന്നെ പിഴച്ചു. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ റൺസൊന്നുമെടുക്കാതെ മടങ്ങി. നേരിട്ട ആദ്യ രണ്ട് പന്തുകൾ ഫോറടിച്ച് രാഹുൽ കാണികൾക്ക് പ്രതീക്ഷ നൽകിയയെങ്കിലും 13ലെത്തിയപ്പോൾ ഒൗട്ട്. ഹനുമ വിഹാരി (16), ശ്രേയസ് അയ്യർ (13), ക്രുണാൽ പാണ്ഡ്യ (21), ഇഷാൻ കിഷൻ (30), ജയന്ത് യാദവ് (ഏഴ്) അക്സർ പട്ടേൽ (13) എന്നിവരും ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ മുട്ടുകുത്തിയേതാടെ 133/8 എന്ന നിലയിലായി. സിദ്ധാർഥ് കൗളിനെ (എട്ട്) കൂട്ടുപിടിച്ച് ദീപക് ചഹർ (39) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 172ൽ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയായിരുന്നു ഇംഗ്ലണ്ടിെൻറയും തുടക്കം. അക്കൗണ്ട് തുറക്കുന്നതിന് മുമ്പു തന്നെ ഓപണർ അലക്സ് ഡേവിസിനെ (പൂജ്യം) അക്സർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. വിൽ ജാക്സി ( ഒന്ന്), ക്യാപ്റ്റൻ സാംബില്ലിങ്സ് (4) എന്നിവർ വീണതോടെ മൂന്നിന് 23 എന്ന നിലയിലായി. നാലാം വിക്കറ്റിൽ ബെൻ ഡക്കറ്റും - ഓലി പോപ്പും ചേർന്നതോടെ താൽക്കാലിക ആശ്വാസമായി. എന്നാൽ, സ്കോർ 70ൽ നിൽക്കെ അമ്പയറുടെ തെറ്റായ തീരുമാനത്തെ തുടർന്ന് ഓലി പോപ്പ് (27) പുറത്തായി. പിന്നെ വീണ്ടും കൂട്ടത്തകർച്ച. ബെൻ ഡക്കറ്റിന് മാത്രമാണ് (39) അൽപമെങ്കിലും പിടിച്ചുനിന്നത്. നാലു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരം. പരമ്പരയിലെ നാലാം മത്സരം ചൊവ്വാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.