നോട്ടിങ്ഹാം: കിരീടഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ പാകിസ്താൻ അട്ടിമറിച്ചതിനു പിന്നാ ലെ കൂട്ടപ്പിഴ. പെരുമാറ്റദ്യൂഷത്തിന് ഇംഗ്ലീഷ് താരങ്ങളായ ജൊഫ്ര ആർച്ചറിനും ജാസൺ റോ യിക്കും മാച്ച് ഫീയുടെ 15 ശതമാനം പിഴയിട്ടു. ഇതേ കളിയിൽ കുറഞ്ഞ ഒാവർ നിരക്കിന് പാക് ടീമിന് ഒന്നടങ്കം പിഴചുമത്തി.
ക്യാപ്റ്റൻ സർഫറാസ് അഹമ്മദിന് മാച്ച് ഫീയുടെ 20 ശതമാനവും, ടീം അഗങ്ങൾക്ക് 10 ശതമാനവുമാണ് െഎ.സി.സി പിഴ ചുമത്തിയത്. അമ്പയറുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് ആർച്ചറിനെതിരെ നടപടി. എന്നാൽ, ഫീൽഡിങ് പിഴവിനെ തുടർന്ന് അസഭ്യവാക്കുകൾ ഉപയോഗിച്ചതിനാണ് ജാസൺ റോയിക്കെതിരെ പിഴയിട്ടത്. മാച്ച് റഫറി ജെഫ് ക്രോ ആണ് പിഴ ചുമത്തിയത്.