ലോകകപ്പ് വിജയം: അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു -ഓയിൻ മോർഗൻ

18:43 PM
15/07/2019

ലണ്ടൻ: അല്ലാഹു തങ്ങൾക്കൊപ്പമുണ്ടായിരുന്നെന്ന് ന്യൂസിലാൻഡിനെ തോൽപിച്ച് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിൽ ഐറിഷ് ഭാഗ്യം കൂടെയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐറിഷ് വംശജനായ ക്യാപ്റ്റൻ. അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആദിൽ റാഷിദിനോട് ഞാൻ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് തീർച്ചയായും അല്ലാഹു നമുക്കൊപ്പമുണ്ടെന്നാണ്. വ്യത്യസ്ത സംസ്കാരമുള്ളവരുടെ കൂട്ടമാണ് ഞങ്ങളുടെ ടീം. വ്യത്യസ്ത രാജ്യങ്ങളിൽ വളർന്നവരാണ് പലരും -അദ്ദേഹം പറഞ്ഞു.

ഞങ്ങളേക്കാൾ നന്നായാണ് ന്യൂസിലൻഡ് ടൂർണമെന്‍റിൽ കളിച്ചത്. പക്ഷേ കപ്പ് ഞങ്ങളുടെ കൈയിലാണ് ഇരിക്കുന്നത്. അർഹിച്ച വിജയമാണ് നേടിയതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Loading...
COMMENTS