Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂ​സി​ല​ൻ​ഡി​നെ​തിരെ ...

ന്യൂ​സി​ല​ൻ​ഡി​നെ​തിരെ ര​ണ്ടു റ​ൺ​സി​ന് ജ​യി​ച്ചി​ട്ടും ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ കാണാതെ​ പു​റ​ത്ത്​

text_fields
bookmark_border
ന്യൂ​സി​ല​ൻ​ഡി​നെ​തിരെ ര​ണ്ടു റ​ൺ​സി​ന് ജ​യി​ച്ചി​ട്ടും ഇം​ഗ്ല​ണ്ട് ഫൈ​ന​ൽ കാണാതെ​ പു​റ​ത്ത്​
cancel

ഹാ​മി​ൽ​ട്ട​ൺ: അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടു റ​ൺ​സി​ന്​ ജ​യി​ച്ചെ​ങ്കി​ലും ഇം​ഗ്ല​ണ്ടി​ന്​ ത്രി​രാ​ഷ്​​ട്ര പ​ര​മ്പ​ര​യു​ടെ ഫൈ​ന​ൽ ന​ഷ്​​ട​മാ​യി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ൻ​റി20​യി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 194 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ കി​വി​ക​ൾ​ക്ക്​ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 192 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ഒാ​യി​ൻ മോ​ർ​ഗ​ൻ (46 പ​ന്തി​ൽ 80), ഡേ​വി​ഡ്​ മ​ലാ​ൻ (53) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ്​ ഇം​ഗ്ല​ണ്ട്​ മി​ക​ച്ച സ്​​കോ​ർ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​സി​ല​ൻ​ഡ്​ മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ലി​​​െൻറ​യും (62) കോ​ളി​ൻ മ​ൺ​റോ​യു​ടെ​യും (57) വെ​ടി​ക്കെ​ട്ട്​ വീ​ര്യ​ത്തി​ൽ തി​രി​​ച്ച​ടി​ച്ചെ​ങ്കി​ലും അ​വ​സാ​ന ഒാ​വ​റി​ലെ മെ​ല്ലെ​പ്പോ​ക്ക്​ ച​തി​ച്ചു. 

ഒ​ടു​വി​ൽ ല​ക്ഷ്യ​ത്തി​നും ര​ണ്ട്​ റ​ൺ​സ്​ അ​ക​ലെ വി​ജ​യം കൈ​വി​ട്ടു. പ​ര​മ്പ​ര​യി​ൽ നാ​ലു​ ക​ളി​യും ജ​യി​ച്ച ആ​സ്​​ട്രേ​ലി​യ അ​നാ​യാ​സം ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്​​ച​യാ​ണ്​ ഫൈ​ന​ൽ. 

Show Full Article
TAGS:england Cricket sports news malayalam news 
News Summary - England beat New Zealand by 2 runs -Sports news
Next Story