Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലാൻഡിനെ വീഴ്ത്തി...

ന്യൂസിലാൻഡിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിലേക്ക്

text_fields
bookmark_border
england-2
cancel

ചെസ്​റ്റർലീ സ്​ട്രീറ്റ്​: ന്യൂസിലൻഡിനെ 119 റൺസിന്​ തറപറ്റിച്ച്​ ഇംഗ്ലണ്ട്​ സെമിഫൈനലിന്​ യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി. ആസ്​ട്രേലിയയും ഇന്ത്യയും നേര​േത്ത സെമി ബെർത്ത്​ ഉറപ്പിച്ചിരുന്നു. ആദ്യം ബാറ്റുചെയ്​ത ആതിഥേയർ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചൂറിയനായ ജോണി ബെയർസ്​റ്റോ (106), ജേസൺ റോയ്​ (60), ക്യാപ്​റ്റൻ ഒയിൻ മോർഗൻ (42) എന്നിവരുടെ മികവിൽ 50 ഒാവറിൽ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 305 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനെ ഇംഗ്ലീഷ്​ ബൗളർമാർ 45 ഒാവറിൽ 186 റൺസിന് ചുരുട്ടിക്കെട്ടി. 34​ റൺസ്​ മാത്രം വഴങ്ങി മൂന്നു​ വിക്കറ്റെടുത്ത മാർക്ക്​ വുഡാണ്​ കനത്ത നാശം വിതച്ചത്​.

കൂറ്റൻ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡി​​െൻറ ഒാപണർമാരായ മാർട്ടിൻ ഗുപ്​റ്റിലും (8) ഹ​െൻറി നികോളസും ​(0) 14 റൺസിനിടെ മടങ്ങി. പ്രതീക്ഷയുടെ അമിതഭാരവുമായെത്തിയ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണും ശോഭിക്കാനായില്ല. 27 റൺസെടുത്ത വില്യംസൺ റണ്ണൗട്ടായി മടങ്ങി. എട്ടു റൺസ്​ കൂടി ചേർത്തതിനു പിന്നാലെ റോസ്​ ടെയ്​ലറും (28) റണ്ണൗട്ടായതോ​െട കിവീസ്​ 69-4 എന്ന നിലയിലായി.

ജെയിംസ്​ നീഷാം (19), കോളിൻ ഡി ഗ്രാൻഡ്​ഹോം (3) എന്നിവർകൂടി കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങിയതോടെ ന്യൂസിലൻഡ് 128ന്​ ആറു വിക്കറ്റ്​ എന്ന നിലയിൽ തകർന്നു. ​ ടോം ലാഥം (57) പിടിച്ചുനിന്നെങ്കിലും താരത്തിന്​ വേണ്ട പിന്തുണ ലഭിച്ചില്ല. മിച്ചൽ സാൻഡ്​നർ (12), മാറ്റ്​ ഹ​െൻറി (7), ട്ര​െൻറ്​ ബോൾട്ട്​ (4) എന്നിവരാണ്​ പുറത്തായ മറ്റ്​ ബാറ്റ്​സ്​മാന്മാർ. ടിം സൗത്തി (7) പുറത്താകാതെ നിന്നു.

ടോസ്​ നേടി ബാറ്റിങ്​​ തിരഞ്ഞെടുത്ത ടീമിന്​ ഇംഗ്ലീഷ്​ ഒാപണർമാർ മികച്ച തുടക്കമേകി. റോയും ബെയർസ്​റ്റോയും ചേർന്ന്​ ആദ്യ വിക്കറ്റിൽ 123 റൺസ്​ ചേർത്തു. രണ്ടാം വിക്കറ്റിൽ നേടിയ 71 റൺസ്​ കൂടാതെ മികച്ച കൂട്ടുകെട്ടുകൾ പിന്നീട്​ ഉണ്ടായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്​ത്തി റണ്ണൊഴുക്ക്​ തടഞ്ഞ കിവീസ്​ ബൗളർമാരാണ്​ ഒരുവേള വമ്പൻ സ്​കോറിലേക്കു​ കുതിച്ച ഇംഗ്ലീഷ്​ ബാറ്റിങ്​നിരയെ പിടിച്ചുകെട്ടിയത്​.

1992നുശേഷം ആദ്യമായാണ്​ ഇംഗ്ലണ്ട്​ ലോകകപ്പ്​ സെമിയിൽ കടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup 2019
News Summary - England Beat New Zealand By 119 Runs -sports news
Next Story