Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2017 6:55 AM IST Updated On
date_range 27 May 2017 6:55 AM ISTമധ്യനിര ഇന്ത്യയുടെ കരുത്ത് –കോഹ്ലി
text_fieldsbookmark_border
മുംബൈ: ബാറ്റിങ്ങിൽ ശക്തമായ മധ്യനിരയുള്ളതാണ് ഇന്ത്യയുടെ വലിയ കരുത്തെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റനായ കാലയളവിൽ ഇത്രയും മികച്ച നിരയെ കിട്ടാതിരുന്നത് അദ്ദേഹത്തെ സമ്മർദത്തിലാക്കിയിരുന്നുവെന്നും െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായി ലണ്ടനിലെത്തിയ കോഹ്ലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ ടീമിലെത്തിയതോടെയാണ് മധ്യനിര സമ്പന്നമായത്. ബൗളിങ് നിരയും നന്നായി പന്തെറിയുന്നുണ്ട്. ഒാരോ മേഖലയിലും മികവ് തെളിയിച്ചവരാണെങ്കിലും സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ ഫലമുണ്ടാവില്ലെന്നും ഇതുപോലൊരു ടൂർണമെൻറിൽ എങ്ങനെ പ്രയോഗവത്കരിക്കുന്നുവെന്നതിനാണ് കാത്തിരിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.
അതേ സമയം, പാകിസ്താനുമായി കളിക്കുന്നതിനെ കുറിച്ച മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് ക്യാപ്റ്റൻ മറുപടി പറഞ്ഞില്ല. ‘നിലവിലെ സാഹചര്യത്തിൽ അയൽരാജ്യവുമായി കളിക്കുന്നത് നന്നാകുമോ’ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് തെൻറ അഭിപ്രായമെന്താണെന്ന് കോഹ്ലി തിരിച്ചടിച്ചത്. തെൻറതല്ല, ക്യാപ്റ്റെൻറ അഭിപ്രായമറിയാനാണ് കാത്തിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ പ്രതികരിച്ചെങ്കിലും മറുപടി പറയാൻ കൂട്ടാക്കിയില്ല. ടൂർണമെൻറിൽ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾക്കു പുറമെ പാകിസ്താനുമായും ഗ്രൂപ് ബിയിൽ ഇന്ത്യ കളിക്കണം. ജൂൺ നാലിന് പാകിസ്താനുമായാണ് ഇന്ത്യയുടെ കന്നി മൽസരം. ടൂർണമെൻറിനു മുമ്പ് ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളുമായി ഇന്ത്യക്ക് സന്നാഹ പോരാട്ടങ്ങളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story