മുംബൈ: വിദേശ നാണ്യവിനിമയ ചട്ടം ലംഘിച്ചതിന് ഐ.പി.എൽ ടീമായ കൊൽകത്ത നെറ്റ് റെഡേഴ്സ് പ്രൊമോട്ടറും നടനുമായ ഷാറൂഖ് ഖാനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് വിളിപ്പിച്ചു. ഒാഹരി കൈമാറ്റം ചെയ്തത് വഴി 73.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ആഗസ്റ്റ് 23ന് അധികൃതർക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകണമെന്നും എൻഫോഴ്സ്മെന്‍റ് താരത്തെ അറിയിച്ചിട്ടുണ്ട്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഷാരൂഖ് നഷ്ടം വന്ന തുകയുടെ മൂന്നിരട്ടി പിഴ അടക്കേണ്ടി വരും.
കഴിഞ്ഞ മാർച്ചിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമകളുമായ ഗൗരി,നടി ജൂഹി ചൗള എന്നിവർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടേഴ്സ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.