Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിജയമകറ്റി...

വിജയമകറ്റി വെളിച്ചക്കുറവ്​

text_fields
bookmark_border
വിജയമകറ്റി വെളിച്ചക്കുറവ്​
cancel

കൊൽക്കത്ത: ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ പ്രത്യാക്രമണ ബാറ്റിങ്ങും ഭുവനേശ്വർ കുമാറി​​െൻറ തകർപ്പൻ ബൗളിങ്ങും അകമ്പടിയേകിയ അഞ്ചാം ദിനം നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഇന്ത്യക്ക്​ അവിസ്​മരണീയ ജയം തലനാരിഴക്ക്​ വഴിമാറി. മത്സരത്തിലുടനീളം വില്ലൻവേഷം കെട്ടിയ വെളിച്ചക്കുറവ്​ വീണ്ടും വിരുന്നെത്തിയപ്പോൾ 20 ഒാവർ ശേഷിക്കെ ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്​റ്റ്​ സമനിലയിലായി. 

കോഹ്​ലിയുടെ 18ാമത്​ ടെസ്​റ്റ്​ സെഞ്ച്വറിയുടെയും 50ാമത്​ അന്താരാഷ്​ട്ര സെഞ്ച്വറിയുടെയും കരുത്തിൽ രണ്ടാം ഇന്നിങ്​സിൽ എട്ടു​ വിക്കറ്റിന്​ 352 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്​ത്​ ഇന്ത്യ വെച്ചുനീട്ടിയ 231 വിജയലക്ഷ്യത്തിനു മുന്നിൽ ഏഴിന്​ 75 എന്ന നിലയിലേക്ക്​ കൂപ്പുകുത്തിയ ലങ്ക ഭാഗ്യത്തി​​െൻറ കടാക്ഷത്തിൽ സമനിലയുമായി തടിതപ്പുകയായിരുന്നു. 11 ഒാവറിൽ എട്ടു റൺസ്​ മാത്രം വഴങ്ങി നാലു​ വിക്ക​റ്റ്​ പിഴുത ഭുവനേശ്വർ കുമാറിനു​ മുന്നിലാണ്​ സന്ദർശകർ തകർന്നത്​. രണ്ടു​ വിക്കറ്റുമായി മുഹമ്മദ്​ ഷമിയും ഒരു വിക്കറ്റെടുത്ത ഉമേഷ്​ യാദവും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിനരികെയെത്തുകയായിരുന്നു. മത്സരത്തിൽ വീണ 17 ശ്രീലങ്കൻ വിക്കറ്റുകളും സ്വന്തമാക്കിയത്​ പേസ്​ ബൗളർമാരാണെന്ന അപൂർവതയുമുണ്ടായി. ആദ്യ മത്സരത്തിലെ പത്തും രണ്ടാം വട്ടത്തിലെ ഏഴും വിക്കറ്റുകൾ ഭുവനേശ്വർ (എട്ട്​), ഷമി (ആറ്​), ഉമേഷ്​ (മൂന്ന്​) എന്നിവർ പങ്കുവെക്കുകയായിരുന്നു. 

സുധീര വിക്രമസി​ംഗെ (0), ദിമുത്​ കരുണരത്​നെ (1), ലാഹിരു തിരി​മന്നെ (7), എയ്​ഞ്ചലോ മാത്യൂസ്​ (12), ദിനേശ്​ ചണ്ഡിമൽ (20), നിരോഷൻ ഡിക്​വെല്ല (27), ദാസുക ശാനക (6), ദിൽരുവാൻ പെരേര (0) എന്നിങ്ങനെയാണ്​ ലങ്കൻ ബാറ്റ്​സ്​മാന്മാരുടെ ​സ്​കോറുകൾ. നേരത്തേ ഒന്നിന്​ 171 എന്നനിലയിൽ ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യക്ക്​ ലോകേഷ്​ രാഹുൽ (79), ചേതേശ്വർ പുജാര (22), അജിൻക്യ രഹാനെ (0) എന്നിവരെ പെ​െട്ടന്ന്​ നഷ്​ടമായതോടെ പരുങ്ങലിലായ ഇന്ത്യയെ നായകൻ ഒറ്റക്ക്​ ചുമ​ലിലേറ്റുകയായിരുന്നു. ലഞ്ചിനു​ മുമ്പ്​ സൂക്ഷ്​മതയോടെ ബാറ്റേന്തിയ കോഹ്​ലി രണ്ടാം സെഷനിൽ പ്രത്യാക്രമണ ബാറ്റിങ്​ പുറത്തെടു​ത്തതോടെ ഇന്ത്യ മികച്ച ലീഡിലേക്ക്​ മുന്നേറി. മറുവശത്ത്​ രവീന്ദ്ര ജദേജ (9), രവിചന്ദ്ര അശ്വ​ിൻ (7), വ​ൃദ്ധിമാൻ സാഹ (5), ഭുവനേശ്വർ (8) എന്നിവരൊന്നും കാര്യമായ പിന്തുണ നൽകിയില്ലെങ്കിലും കോഹ്​ലി കത്തിക്കയറി. 119 പന്തിൽ രണ്ടു സിക്​സും 12 ഫോറുമടക്കം കോഹ്​ലി മൂന്നക്കം കടന്നത്​ സിക്​സർ പറത്തിയാണ്​. ഇതിനു​ പിന്നാലെ ഇന്ത്യ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയും ചെയ്​തു. മൂന്നു​ ടെസ്​റ്റ്​ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്​ച നാഗ്​പുരിൽ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkataeden gardensmalayalam newssports newsCricket News1st TestIndia v Sri Lanka
News Summary - Eden Gardens, India v Sri Lanka, 1st Test, Kolkata- Sports news
Next Story