ഒരോവറിൽ 37 റൺസടിച്ച് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ജീൻ പോൾ ഡുമിനി. ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മത്സരത്തിലായിരുന്നു ഡുമിനിയുടെ പ്രകടനം. അഞ്ച് സിക്സറിനുപുറമെ നോബാളിൽ ഒരു ഫോറും രണ്ട് റൺസും ഉൾപ്പെടെയാണ് താരത്തിെൻറ 37 റൺസ്.
കേപ് കോബ്രാസിനു വേണ്ടി കളിക്കാനിറങ്ങിയ ഡുമിനി എഡ്ഡീ ലിയുടെ പന്തിലാണ് ഇത്രയും റൺസടിച്ചു കൂട്ടിയത്. ഈ ഒാവറിൽ ഏഴ് ബോളുകളാണ് ഡുമിനിക്ക് ലഭിച്ചത്. ജയിക്കാൻ 32 റൺസ് വേണ്ട നിമിഷത്തിലാണ് ഡുമിനി തകർപ്പൻ ബാറ്റിങ്ങുമായി ടീമിനെ രക്ഷിച്ചത്.
സിംബാബ്വെയുടെ എൽട്ടൺ ചിഗുംബരയാണ് ഇക്കാര്യത്തിൽ ഡുമിനിക്ക് മുമ്പിലുള്ളത്. 2013ൽ ബംഗ്ലാദേശി താരം അലാവുദ്ദീൻ ബാബുവിൻെറ ഒാവറിൽ അന്ന് ചിഗുംബര അടിച്ചെടുത്തത് 39 റൺസാണ്. 5നോബോൾ-വൈഡ്-6-4-6-4-6-വൈഡ്-6 എന്നിങ്ങനെയായിരുന്നു അന്നത്തെ സ്കോർ.