വിരമിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കരുത്​;​ ധോണിയോട്​ ലതാ മ​ങ്കേഷ്​കർ

15:37 PM
11/07/2019
latha-652-1562839529

ന്യൂഡൽഹി: അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കരുതെന്ന്​ മഹേന്ദ്ര സിങ്​ ധോണിയോട്​ ഗായിക ലതാ മ​ങ്കേഷ്​കർ. ന്യൂസിലാൻഡിനെതിരായ സെമി മൽസരത്തിൽ ഇന്ത്യ പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ലതാ മ​ങ്കേഷ്​കറിൻെറ പ്രതികരണം.

"നിങ്ങൾ വിരമിക്കാൻ പോവുകയാണെന്ന വാർത്ത ഞാൻ കേട്ടു. നിങ്ങൾ അത്​ ചെയ്യരുത്​. ഇൗ രാജ്യത്തിന്​ നിങ്ങളെ ആവശ്യമാണ്​. ദയവായി വിരമിക്കുന്നതിനെ കുറിച്ച്​ ചിന്തിക്കരുതെന്ന്​ ഞാൻ അപേക്ഷിക്കുകയാണ്​"- ലതാ മ​ങ്കേഷ്​കർ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ന്യുസിലാൻഡുമായി നടന്ന ലോകകപ്പ്​ സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ്​ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്​തമായത്​. എന്നാൽ, ഇക്കാര്യത്തെ കുറിച്ച്​ അറിയില്ലെന്നായിരുന്നു ക്യാപ്​റ്റൻ കോഹ്​ലിയുടെ പ്രതികരണം.

Loading...
COMMENTS