ധോണിയും രോഹിതും ടീമിലുള്ളതാണ് കോഹ്ലിയുടെ നേട്ടം- ഗാംഗുലി

10:33 AM
15/05/2019

കൊൽക്കത്ത: ഐ.പി.എല്ലിലെ പ്രകടനം മുൻനിർത്തി വിരാട് കോഹ്ലിയെ ഇന്ത്യൻ നായക സ്ഥാനത്ത് താരതമ്യം ചെയ്യരുതെന്ന് സൗരവ് ഗാംഗുലി. ഇന്ത്യക്ക് വേണ്ടി കോഹ്ലിയുടെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതാണ്. മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമയും ടീമിലുണ്ടെന്നതാണ് ലോകകപ്പിനൊരുങ്ങുന്ന കോഹ്ലിയുടെ ഏറ്റവും വലിയ നേട്ടം. 

ടൂർണമ​​​െൻറിൽ ഹർദിക് പാണ്ഡ്യ പ്രധാനിയാണ്. ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളിൽ ഹർദികിന് വളരെ പ്രാധാന്യമുണ്ട്- ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കൊപ്പം പാകിസ്താനും ലോകകപ്പ് സെമി ഫൈനലിനെത്തുമെന്ന് ഗാംഗുലി പ്രത്യാശ പ്രകടിപ്പിച്ചു. 2017ലെ ചാമ്പ്യൻസ് ട്രോഫി, ട്വന്റി 20 ലോകകിരീടം എന്നിവ നേടിയതോർക്കുമ്പോൾ ഇംഗ്ലണ്ട് ഒരു ഭാഗ്യവേദിയാണ് പാകിസ്താനെന്നും ഗാംഗുലി പറഞ്ഞു.


 

Loading...
COMMENTS