Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഫ്​ഗാൻ ടെസ്​റ്റിന്...

അഫ്​ഗാൻ ടെസ്​റ്റിന് സാഹയില്ല; പകരം കാർത്തിക്​

text_fields
bookmark_border
അഫ്​ഗാൻ ടെസ്​റ്റിന് സാഹയില്ല; പകരം കാർത്തിക്​
cancel
ന്യൂഡൽഹി: ​തള്ളവിരലിനേറ്റ പരിക്കിൽനിന്നും മുക്തനാവാത്ത​ വിക്കറ്റ്​ കീപ്പർ​ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹയെ അഫ്​ഗാനിസ്​താ​​​െൻറ അരങ്ങേറ്റ ടെസ്​റ്റ്​ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നും ഒഴിവാക്കി. ജൂൺ 14ന്​ ബംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ ദിനേഷ്​ കാർത്തികാണ്​ പകരം ടീമിൽ ഇടംപിടിച്ചിരിക്കുന്നത്​. മേയ്​ 25ന്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെതിരെ െഎ.പി.എൽ രണ്ടാം ക്വാളിഫയർ മത്സരത്തിനിടെയാണ്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരമായ സാഹക്ക്​ പരിക്കേറ്റത്​.

11ാം ​െഎ.പി.എൽ സീസണിൽ 14 മത്സരങ്ങളിൽനിന്നും വെറും 234 റൺസ്​ മാത്രമാണ്​ സാഹക്ക്​ നേടാനായത്​.​ നേരെ മറിച്ച്​ 16 മത്സരങ്ങളിൽ നിന്നും 498 റൺസുമായി ​ ടീമിനെ ​പ്ലേഒാഫ്​ ബെർത്ത്​ നേടിക്കൊടുത്ത പ്രകടനമാണ്​ കാർത്തികിന്​ ടീമിലിടം നൽകിയത്​. 2010ൽ ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയാണ്​ കാർത്തിക്​ അവസാനമായി ഒരു ടെസ്​റ്റ്​ മത്സരത്തിൽ കളത്തിലിറങ്ങിയത്​. 23 ടെസ്​റ്റുകളിൽനിന്നും ഒരു സെഞ്ച്വറിയും ഏഴ്​ അർധ സെഞ്ച്വറിയുമടക്കം 1000 റൺസ് നേടിയിട്ടുണ്ട്​. ​
Show Full Article
TAGS:dinesh karthik Wriddhiman Saha Afghanistan Test Cricket sports news malayalam news 
News Summary - Dinesh Karthik to replace injured Wriddhiman Saha- Sports news,
Next Story