ദുബൈ: ഇന്ത്യയുടെ ദിനേശ് കാർത്തികും ഹാർദിക് പാണ്ഡ്യയും വെസ്റ്റന്‍ഡീസിനെതിരെ ലോര്‍ഡ്സില്‍ നടക്കുന്ന ട്വൻറി20 മത്സരത്തിൽ ലോക ഇലവനായി കളിക്കും. ചുഴലിക്കാറ്റില്‍ തകര്‍ന്ന കരീബിയന്‍ ദ്വീപുകളിലെ സ്റ്റേഡിയങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായാണ് മത്സരം സംഘടിപ്പിക്കുന്നത്.
മേയ് 31ന് നടക്കുന്ന മത്സരത്തില്‍ ഐ.സി.സി ഇലവനെ ഒായിൻ മോര്‍ഗനാണ് നയിക്കുന്നത്. ശാഹിദ് അഫ്രീദി, ശുെഎബ് മാലിക്, ശാക്കിബ് അല്‍ ഹസൻ, തമീം ഇഖ്ബാൽ, തിസാര പെരേര, റാഷിദ് ഖാന് തുടങ്ങിയവര്‍ ലോക ഇലവനായി കളിക്കും.