കൊളംബോ: ഇന്ത്യക്കെതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ലങ്കൻ ടീമിൽ ക്യാപ്റ്റൻ ദിനേഷ് ചണ്ഡിമലും ബാറ്റ്സ്മാൻ ലാഹിരു തിരിമണ്ണെയും തിരിച്ചെത്തി. പരിക്കിൽ നിന്നും മോചിതനായതോടെയാണ് ചണ്ഡിമലിനെ 16 അംഗ ടീമിൽ ഉൾപ്പെടുത്തിയത്.
പരിക്കേറ്റ അസേല ഗുണരത്നക്ക് പകരക്കാരനായാണ് തിരിമണ്ണെയെ ടീമിലെടുത്തത്. 2016 ജൂൺ 16ന് ശേഷം ആദ്യമായാണ് തിരിമണ്ണെ ടെസ്റ്റ് ടീമിൽ തിരികെയെത്തുന്നത്. ഒന്നാം ടെസ്റ്റിൽ വിരലിലേറ്റ പരിക്കാണ് ഗുണരത്നെക്ക് തിരിച്ചടിയായത്. പേസ് ബൗളർ സുരംഗ ലക്മലും പുറത്തായി. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യ 304 റൺസിന് ജയിച്ചിരുന്നു.