പന്തു െകാണ്ട് കരുണരത്നെ വീണു
text_fieldsകാൻബറ: ഫിൽ ഹ്യൂസിെൻറ മരണം വേട്ടയാടുന്ന ഒാസീസിനെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിക്കുന്നതായിരുന്നു കാൻബറയിൽ ശ്രീലങ്കയുടെ ദിമുത് കരുണരത്നയുടെ വീഴ്ച. രണ്ടാം ടെസ്റ്റിനിടെ ഒാസീസ് പേസർ പാറ്റ് കമ്മിൻസിെൻറ ബൗൺസർ കഴുത്തിന് പിറകിൽകൊണ്ട് കരുണരത്െന വേദനയിൽ പുളഞ്ഞുവീണു.
2014ൽ സമാനമായ സംഭവത്തിൽ ഹ്യൂസിെൻറ ജീവൻനഷ്ടമായ ഒാർമ വേട്ടയാടുന്ന ഒാസീസ് താരങ്ങളാണ് ആദ്യം ഒാടിയെത്തിയത്. ഗൗരവം ബോധ്യപ്പെട്ട പെയ്നും ഖ്വാജയും ഹെഡ്ഡുമെല്ലാം അടിയന്തര മെഡിക്കൽ സഹായം തേടി. പിന്നാലെ, സ്െട്രചറിൽ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ട് വന്നശേഷമാണ് കളിക്കാരുടെയും ഗാലറിയുടെയും ടെൻഷൻ മാറിയത്. 12 ഒാവർകൂടി കളി തുടർന്ന ശേഷം രണ്ടാം ദിനത്തിലെ ബാറ്റിങ് അവസാനിപ്പിച്ചു. 46 റൺസിൽ റിട്ടയേർഡ് ഹർട്ട് വിളിച്ച കരുണരത്നെക്ക് ഇന്ന് കളിക്കാനാവുമെന്നാണ് റിപ്പോർട്ട്.
