ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക; ദിമുത് കരുണരത്നെ നായകൻ
text_fieldsെകാളംേബാ: ലോകകപ്പ് പടിവാതിൽക്കലിൽ എത്തിനിൽക്കെ ക്യാപ്റ്റനെ മാറ്റി ശ്രീലങ്കൻ ബോർഡ്. വെറ്ററൻ പേസർ ലസിത് മലിംഗയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയപ്പോൾ, ദ ക്ഷിണാഫ്രിക്കയിൽ ചരിത്രം രചിച്ച് ലങ്കക്ക് ടെസ്റ്റ് പരമ്പര നേടിക്കൊടുത്ത ദിമുത് കരുണരത്നയെ നായകനായി നിയമിച്ചു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. മറ്റു ടീം അംഗങ്ങളെ ഇന്നു പുറത്തുവിടും. 2015 ലോകകപ്പിനുശേഷം ദിമുത് കരുണരത്നെ ഇതുവരെ ഏകദിനം കളിച്ചിട്ടില്ല. 17 ഏകദിന മത്സരം മാത്രം കളിച്ച, 15.83 ശരാശരിയുള്ള കരുണരത്നയെ ക്യാപ്റ്റനാക്കിയതിൽ ഇതോടെ വിമർശനവും ഉയർന്നു കഴിഞ്ഞു.
